ന്യൂഡൽഹി: ഇൻറർനെറ്റ് വേഗതയിൽ എയർടെൽ തന്നെയാണ് മുന്നിലെന്നും തങ്ങളുടെ പരിശോധനാരീതികൾ കൃത്യതയാർന്നതും വിശ്വാസയോഗ്യവുമാണെന്നും ബ്രോഡ്ബാൻഡ് വേഗപ്പരിശോധന നടത്തുന്ന ഏജൻസിയായ ഉൗക്ല. ഉൗക്ലയുടെ കണ്ടെത്തൽ ചോദ്യംചെയ്ത് ജിയോ രംഗത്തുവന്ന സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം. എയർടെല്ലിെൻറ ഇൻറർനെറ്റിനാണ് മറ്റ് മൊബൈൽ നെറ്റ്വർക്കുകളേക്കാൾ വേഗം കൂടുതലെന്ന തങ്ങളുടെ പരിശോധനാഫലത്തിൽ ഉറച്ചു നിൽക്കുന്നു. വിവരശേഖരണത്തിലെ കൃത്യതക്കും നിഷ്പക്ഷതക്കും പരമപ്രാധാന്യം കൽപിക്കുന്ന സ്ഥാപനമാണ് ഉൗക്ലയെന്ന് കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.
‘ആക്ടിവ് കാരിയർ’ എന്ന ആപ്ലിക്കേഷൻ ഉപേയാഗിച്ചാണ് മൊബൈലിൽനിന്നുള്ള ഇൻറർനെറ്റ് വേഗത്തിെൻറ മൂല്യം മനസ്സിലാക്കുന്നത്. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയ മൊെെബലുകളിൽ ഒന്നിലേറെ സിം ഉപയോഗിച്ചാൽ മാത്രം കൃത്യമായി നെറ്റ്വർക്കുകളുടെ വേഗം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, ഇത്തരം സാഹചര്യത്തിൽ മറ്റ് മാർഗങ്ങൾ അവലംബിച്ച് പരിശോധന നടത്തിയാണ് ബ്രോഡ്ബാൻഡ് വേഗം നിശ്ചയിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, തങ്ങളുടെ വേഗപ്പരിശോധനാരീതിയിൽ പോരായ്മകളുണ്ടെന്ന് ഉൗക്ല തന്നെ സമ്മതിച്ചിരിക്കുകയാണെന്നായിരുന്നു ഇതേപ്പറ്റി ജിയോയുടെ പ്രതികരണം. ഇന്ത്യയിലെ സ്മാർട്ട്ഫോണുകളിൽ 90 ശതമാനവും ഇരട്ടസിമ്മുള്ളവയാണെന്നും ജിയോ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.