മുംബൈ: േസാഫ്റ്റ് ബാങ്ക് ഉടമസ്ഥതയിലുള്ള പേടിഎം മ്യൂച്ചൽഫണ്ട് വ്യവസായത്തിലും ഒരുകൈ നോക്കുന്നു. മ്യൂച്ചൽഫണ്ട് നിക്ഷേപത്തിനായി പുതിയ ആപ് പുറത്തിറക്കാനാണ് പേടിഎമ്മിെൻറ പദ്ധതി. 12 മുതൽ 15 അസറ്റ് മാനേജ്മെൻറ് കമ്പനികളുടെ മ്യൂച്ചൽഫണ്ടുകൾ പേടിഎം വഴി വാങ്ങാനാവും. ഇൗ കമ്പനികളുടെ എണ്ണം 25 വരെ വർധിപ്പിക്കാനാണ് പേടിഎം ഭാവിയിൽ ലക്ഷ്യമിടുന്നത്.
പ്രത്യേക ചാർജുകളില്ലാതെ നേരിട്ട് മ്യൂച്ചൽഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള സൗകര്യമാണ് പേടിഎം നൽകുന്നത്. പേടിഎം മണിയിലുടെയായിരിക്കും നിക്ഷേപം കൈമാറാൻ സാധിക്കുക. 2017 ഡിസംബറിലെ കണക്കുകൾ പ്രകാരം ഏകദേശം 16 മില്യൺ ആളുകളാണ് മ്യൂച്ചൽഫണ്ടിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇവർക്കിടിയിൽ സ്വാധീനമുണ്ടാക്കുക വഴി സാമ്പത്തികരംഗത്ത് പുതിയ മുന്നേറ്റമുണ്ടാക്കാമെന്നാണ് പേടിഎമ്മിെൻറ കണക്കുകൂട്ടൽ.
ഡിജിറ്റൽ പണമിടപാട് രംഗത്ത് റിലയൻസ് ജിയോയുടെ കടന്ന് വരവോട് കൂടി പേടിഎം അടക്കമുള്ളവർക്ക് തിരിച്ചടി നേരിട്ടിരുന്നു. ഇത് മറികടക്കാൻ ലക്ഷ്യമിട്ടാണ് മ്യൂച്ചൽഫണ്ട് വിപണിയിലേക്കും പേടിഎം ചുവടുെവക്കാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.