പിക്സൽ സീരിസിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ഗൂഗ്ൾ. പിക്സൽ 4, 4 എക്സ്.എൽ എന്നീ ഫോണുകളാണ് യു.എസിൽ കമ്പനി പുറത്തിറക്കിയത്. സ്നാപ്്ഡ്രാഗൺ 855 പ്രൊസസറാണ് ഇരു ഫോണുകൾക്ക് കരുത്ത് പകരുന്നത്. ആറ് ജി.ബിയാണ് റാം. 64 ജി.ബി, 128 ജി.ബി സ്റ്റോറേജ് വേരിയൻറുകളിൽ ഫോൺ ലഭ്യമാകും.
5.7 ഒ.എൽ.ഇ.ഡി ഡിസ്പ്ലേയുമായാണ് പിക്സൽ 4 എത്തുന്നത്. 1080പി+ ആണ് പിക്സൽ റെസലുഷൻ. ക്യു.എച്ച്.ഡി പ്ലസ് റെസലുഷനോട് കൂടിയ 6.3 ഇഞ്ച് ഡിസ്പ്ലേയാണ് പിക്സൽ 4 എക്സ്.എല്ലിന്. നോച്ചില്ലാത്ത ഡിസ്പ്ലേയാണ് ഫോണുകളിലുണ്ടാവുക. ബാറ്ററി ശേഷി കൂട്ടുന്നതിനായി 90എച്ച്.സെഡ് റിഫ്രഷ് റേറ്റും ഫോണിന് നൽകിയിട്ടുണ്ട്. പിക്സലിൻെറ രണ്ട് ഫോണുകൾക്കും ഒരേ കാമറയാണ് ഗൂഗ്ൾ നൽകിയിരിക്കുന്നത്. ഡ്യുവൽ പിക്സൽ ഓട്ടോ ഫോക്കസോട് കൂടിയ 12 മെഗാപിക്സലിൻെറ കാമറയും ടെലിഫോട്ടോ ലെൻസോട് കൂടിയ 16 മെഗാപിക്സൽ കാമറയും ഫോണിലുണ്ട്.
4K റെസലുഷനിലുള്ള 30 എഫ്.പി.എസ് വീഡിയോകൾ പിക്സലിൻെറ കാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാം. 120 എഫ്.പി.എസ് സ്ലോ മോഷൻ വീഡിയോകൾ 1080 പിക്സൽ റെസലുഷനിലും റെക്കോർഡ് ചെയ്യാം. 8 മെഗാപിക്സൽ കാമറയാണ് സെൽഫിക്കായി നൽകിയിട്ടുള്ളത്. 2,800 എം.എ.എച്ചാണ് പിക്സൽ 4ൻെറ ബാറ്ററി ശേഷി. 3,700 എം.എ.എച്ചാണ് പിക്സൽ 4 എക്സ്.എല്ലിൻെറ ബാറ്ററി ശേഷി. 18W യു.എസ്.ബി ഫാസ്റ്റ് ചാർജിങ്ങിനെയും ഫോണുകൾ പിന്തുണക്കും. പിക്സൽ 4ൻെറ 64 ജി.ബി വേരിയൻറിന് 799 ഡോളറാണ് വില. പിക്സൽ 4 എക്സ്.എല്ലിന് 899 ഡോളറും നൽകണം. ഇരു മോഡലുകളുടെയും 128 ജി.ബി വേരിയൻറിന് 100 ഡോളർ അധികമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.