ലോക്​സഭ തെരഞ്ഞെടുപ്പ്​: സേവനങ്ങൾ ദ​ുരുപയോഗം ചെയ്യുന്നുവെന്ന്​ വാട്​സ്​ ആപ്​

ന്യൂഡൽഹി: രാജ്യത്ത്​ പൊതുതെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ രാഷ്​ട്രീയ പാർട്ടികൾ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്ന ുവെന്ന് വാട്​സ്​ ആപ്​. സ്ഥാപിത താൽപര്യങ്ങൾക്കായി വാട്​സ്​ ആപി​നെ ദുരുപയോഗം ചെയ്യരുതെന്ന്​ കമ്പനിയുടെ സീനി യർ എക്​സിക്യൂട്ടീവ്​ അഭ്യർഥിച്ചു. ബുധനാഴ്​ചയാണ്​ വാട്​സ്​ ആപ്​ ഇതുമായി ബന്ധപ്പെട്ട പ്രസ്​താവന പുറത്തിറക്കിയത്​.

എന്നാൽ, എതൊക്കെ​ പാർട്ടികളാണ്​ വാട്​സ്​ ആപ്​ ദുരുപയോഗം ചെയ്യുന്നതെന്ന്​ വ്യക്​തമാക്കാൻ കമ്പനി തയാറായിട്ടില്ല. എത്​ രീതിയിലാണ്​ പ്ലാറ്റ്​ഫോമിനെ ദുരുപയോഗം ചെയ്യുന്നതെന്നും അറിയിച്ചിട്ടില്ല. ഒാ​േട്ടാമാറ്റിക്​ ടൂളുകൾ ഉപയോഗിച്ച്​ കൂട്ടത്തോടെ മെസേജുകൾ അയക്കുക, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക എന്നിവക്കായി രാഷ്​ട്രീയ പാർട്ടികൾ വാട്​സ്​ ആപ്​ ഉപയോഗിക്കുന്നുണ്ട്​.

ഇത്തരത്തിൽ ജനങ്ങളെ സ്വാധീനിക്കാനായി ബി.ജെ.പി വൻ തോതിൽ മെസേജുകൾ അയക്കാറുമുണ്ട്​. തെരഞ്ഞെടുപ്പിന്​ മുമ്പ്​ വ്യാജ വാർത്തകൾ വാട്​സ്​ ആപിലൂടെ പ്രചരിച്ചതുമായി ബന്ധപ്പെട്ട്​ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തരം നീക്കങ്ങൾ ഇനിയും തുടർന്നാൽ പല സേവനങ്ങളും പിൻവലിക്കേണ്ടി വരുമെന്നാണ്​ വാട്​സ്​ ആപ്​ നൽകുന്ന മുന്നറിയിപ്പ്​.

Tags:    
News Summary - Political Parties In India Abuse WhatsApp-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.