ചെന്നൈ: ഷോർട്ട് വീഡിയോ ആപ്പായ ടികോ ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രസർക്കാറിനോട് മദ്രാസ് ഹൈകോട തി. പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ആപ് നിരോധിക്കാൻ കേന്ദ്രസർക് കാറിനോട് മദ്രാസ് ഹൈകോടതി ആവശ്യപ്പെട്ടത്. ടിക് ടോകിൽ നിർമിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാധ്യമങ്ങൾക്കും നിയന്ത്രണമുണ്ട്.
മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിേൻറതാണ് ഉത്തരവ്. ആപിൽ കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന് പരാതികളുണ്ട്. മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ മുത്തുകുമാർ നൽകിയ ഹരജിയിലാണ് .
ജസ്റ്റിസ് എൻ.കിരുഭകരൻ, എസ്.എസ് സുന്ദർ എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് ഉത്തരവ്. വിധിപകർപ്പ് ലഭിച്ചാൽ കേസിലെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ടികോ ടോക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.