പബ്ജി ഉൾപ്പടെയുള്ള ഗെയിമുകളുടെ ആരാധകർക്കായി ഷവോമിയുടെ പുതിയ ഫോണെത്തുന്നു. ഗെയിമിങ്ങിന് പ്രാമുഖ്യം നൽക ി ഷവോമി പുറത്തിറക്കിയ ബ്ലാക്ക് ഷാർക്കാണ് ഇന്ത്യയിലും അവതരിക്കാനൊരുങ്ങുന്നത്. ഫോൺ നേരത്തെ ചൈനീസ് വിപ ണിയിൽ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള ഫോണിൻെറ ചുവടുവെപ്പ്. മേയ് 27ന് ഫോൺ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്ലിപ്കാർട്ടാണ് ബ്ലാക്ക് ഷാർക്കിൻെറ ഇന്ത്യൻ വരവിനെ കുറിച്ച് ആദ്യ സൂചനകൾ നൽകിയത്. മികച്ച ഗെയിമിങ് ഫോണുകളുടെ കൂടെ ഫ്ലിപ്കാർട്ട് ബ്ലാക്ക് ഷാർക്കിനെയും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബ്ലാക്ക് ഷാർക്കിനൊപ്പം പോക്കോയാണ് ഷവോമിയുടെ ഇന്ത്യയിലെ പ്രധാന ഗെയിമിങ് ഫോൺ.
6.35 ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റ്, 12 ജി.ബി റാം, 48, 12 മെഗാപിക്സലുകളുടെ ഇരട്ട പിൻ കാമറകൾ, 20 മെഗാപിക്സലിൻെറ മുൻ കാമറ എന്നിവയെല്ലാമാണ് ഫോണിൻെറ പ്രധാന സവിശേഷതകൾ. 4000 എം.എ.എച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് ജി.ബി, എട്ട് ജി.ബി, 12 ജി.ബി എന്നിങ്ങനെ മൂന്ന് റാം വേരിയൻറുകളിലാണ് ഫോൺ വിപണിയിലെത്തുക. പരമാവധി സ്റ്റോറേജ് 256 ജി.ബി. 32,000 രൂപ മുതൽ 38,000 രൂപ വരെയായിരിക്കും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.