ഖത്തറിനെ കണ്ടുപഠിക്കാം; ഇൻറർനെറ്റ്​ സ്​പീഡിൽ ഒന്നാമത്​

ദോഹ: ലോകത്ത്​ ഏറ്റവും കൂടുതൽ ഇൻറർ​നെറ്റ്​ വേഗമുള്ള രാജ്യമായി ഖത്തർ. 5 ജി സ്​പീഡിലുള്ള നെറ്റ്​വർക്ക്​ നൽകി ചരിത്രം കുറിച്ചതിന്​ പിന്നാലെയാണ്​ ഖത്തർ വീണ്ടും നേട്ടം സ്വന്തമാക്കുന്നത്​. ഉൗക്​ല സ്​പീഡ്​ ടെസ്​റ്റിലാണ്​ ഖത്തറിന്​ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്​. സെക്കൻഡിൽ 63.22 എം.ബിയാണ്​ ഖത്തറിലെ ഇൻറർനെറ്റ്​ ഡൗൺലോഡ്​ വേഗം. 16.53 എം.ബി.പി.എസാണ്​ അപ്​ലോഡ്​ വേഗം.

നോർവേയാണ്​ ഇൻറർനെറ്റ്​​ വേഗത്തി​​െൻറ കാര്യത്തിൽ രണ്ടാമത്​. സെക്കൻഡിൽ 62.14 എം.ബിയാണ്​ നോർവയിലെ ഇൻറർനെറ്റ്​ ഡൗൺലോഡ്​ വേഗം. അതേ സമയം, രാജ്യാന്തരതലത്തിൽ ശരാശരി ഡൗൺലോഡ്​ വേഗം സെക്കൻഡിൽ 23.54 എം.ബിയും അപ്​ലോഡ്​ വേഗം സെക്കൻഡിൽ 9.28 എം.ബിയുമാണ്​.

ഇൻറർ​െനറ്റ്​ വേഗത്തിൽ പുരോഗതി ഉണ്ടാക്കിയെന്ന്​ അവകാശപ്പെടുന്ന ഇന്ത്യ ഇൻറർനെറ്റ്​ വേഗതയിൽ 109ാം സ്ഥാനത്താണ്​. 9.12 എം.ബിയാണ്​ ഇന്ത്യയിലെ മൊബൈൽ ഇൻറർനെറ്റ്​ ഡൗൺലോഡ്​ വേഗം. 3.62 എം.ബിയാണ്​ അപ്​ലോഡ്​ വേഗം. അതേ സമയം, ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റിൽ സിംപ്പൂരാണ്​ ഒന്നാം സ്ഥാനത്ത്​.

Tags:    
News Summary - Qatar has fastest mobile Internet speed in world-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.