റെഡ് മീ 5 വിപണിയിലെത്തി മണിക്കൂറുകൾക്കകം പുതിയ ഫോൺ പുറത്തിറക്കി മൈക്രോമാക്സ്. റെഡ് മീയോട് കിടപിടിക്കുന്ന ഫീച്ചറുകളാണ് ഫോണിൽ ഭാരത് 5 പ്രോ എന്ന് പേരിട്ടിരിക്കുന്ന ഫോണിൽ മൈക്രോമാക്സ് ഉൾപ്പെടുത്തിരിക്കുന്നത്. 5000 എം.എ.എച്ചിെൻറ വലിയ ബാറ്ററിയാണ് ഫോണിെൻറ പ്രത്യേകത.
റിവേഴ്സ് ചാർജിങ് ഫീച്ചർ ഫോണിൽ മൈക്രോമാകസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ഫോൺ ഒരു പവർബാങ്കായും ഉപയോഗിക്കാം. 2ജി.ബി, 3 ജി.ബി റാം ഒാപ്ഷനുകളിൽ ഭാരത് പ്രോ വിപണിയിലെത്തും. യഥാക്രമം 16, 32 ജി.ബിയാണ് മെമ്മറി.
5.2 ിഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ആൻഡ്രോയിഡ് ന്യൂഗട്ടാണ് ഒാപ്പറേറ്റിങ് സിസ്റ്റം. 1.5 ജിഗാഹെഡ്സ് ക്വാഡ് കോർ പ്രൊസസർ, ഫ്ലാഷോട് കൂടിയ 13 മെഗാപിക്സൽ പിൻകാമറ, ഫ്ലാഷോട് കൂടിയ 5 മെഗാപിക്സൽ മുൻ കാമറ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. 7,999 രൂപയാണ് ഫോണിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.