വിലക്കുറവുമായി വീണ്ടും ​ഷവോമി; 7എ വിപണിയിൽ

റെഡ്​ മിയുടെ ഏറ്റവും പുതിയ ഫോൺ 7എ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജൂലൈ 11 മുതൽ ഫോണിൻെറ വിൽപന ഔദ്യോഗികമായി ആര ംഭിക്കും. സാംസങ്​ ഗാലക്​സി എം 10, നോക്കിയ 2.2 തുടങ്ങിയ ഫോണുകൾക്കാണ്​ ഷവോമി 7എ വെല്ലുവിളി ഉയർത്തുക.

ക്വാൽകോ മിൻെറ സ്​നാപ്​ഡ്രാഗൺ 439 പ്രൊസസറാണ്​ 7എക്ക്​ കരുത്ത്​ പകരുക. 5.45 ഇഞ്ച്​ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ഫോണിന്​ നൽകിയിരിക്കുന്നത്​. രണ്ട്​ ജി.ബി റാം 16 ജി.ബി, 32 ജി.ബി സ്​റ്റോറേജ്​ പതിപ്പുകളിൽ ഫോൺ വിപണിയിലെത്തും. മെക്രോ എസ്​.ഡി കാർഡ്​ ഉപയോഗിച്ച് സ്​റ്റോറേജ്​​ 256 ജി.ബി വരെ വർധിപ്പിക്കാം.

​സോണി ഐ.എം.എക്​സ്​ 486 സെൻസറോട്​ കൂടിയ 12 ​മെഗാപിക്​സൽ കാമറയാണ്​ ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. അഞ്ച്​ മെഗാപിക്​സലി​േൻറതാണ്​ സെൽഫി കാമറ. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ സഹായത്തോടെ പ്രവർത്തിക്കുന്ന ഫേസ്​അൺലോക്കും 7എയിലുണ്ട്​​. ആൻഡ്രോയിഡ്​ പൈ അടിസ്ഥാനമാക്കിയുള്ള എം.ഐ.യു.ഐ 10 ആണ്​ ഫോണിൻെറ ഓപ്പറേറ്റിങ്​ സിസ്​റ്റം. 5999 രൂപയാണ്​ ഫോണിൻെറ വില.


Tags:    
News Summary - Redmi 7A With Snapdragon 439 SoC Launched in India-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.