4499 രൂപക്ക്​ സ്​മാർട്ട്​ഫോൺ; റെഡ്​ മീ ഗോയുമായി ഷവോമി

വില കുറഞ്ഞ്​ സ്​മാർട്ട്​ഫോൺ പുറത്തിറക്കി ചൈനീസ്​ ടെക്​ കമ്പനിയായ ഷവോമി. ആൻഡ്രോയിഡ്​ ഗോ സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന റെഡ്​ മീ ഗോയാണ്​ ഷവോമിയുടെ പുത്തൻ ഫോൺ. ഡൽഹിയിൽ നടന്ന പരിപാടിയിലാണ്​ ഫോൺ പുറത്തിറക്കിയത്​. 4499 രൂപയായിരിക്കും ഫോണി​​െൻറ ഇന്ത്യൻ വിപണിയിലെ വില.

എച്ച്​.ഡി ഡിസ്​പ്ലേ, അൺലിമിറ്റഡ്​ ഗൂഗ്​ൾ ഫോ​ട്ടോ സ്​റ്റോറേജ്​, 3,000 എം.എ.എച്ച്​ ബാറ്ററി, ഡെിഡിക്കേറ്റഡ്​ മൈക്രോ എസ്​.ഡി കാർഡ്​ ​സ്ലോട്ട്​ എന്നിവയെല്ലാമാണ്​ സവിശേഷത. 20 ഭാഷകളെ പിന്തുണക്കുന്ന ഗൂഗ്​ൾ അസിസ്​റ്റ്​ ​സംവിധാനമാണ്​ മറ്റൊരു പ്രധാന പ്രത്യേകത.

5 ഇഞ്ച്​ എച്ച്​.ഡി(720x1280) ഡിസ്​പ്ലേ, ക്വാൽകോം സ്​നാപ്​ഡ്രാഗൺ 425 പ്രൊസസർ, 1 ജി.ബി റാം 8 ജി.ബി മെമ്മറി(ഇത്​ 128 ജി.ബി വരെ ദീർഘിപ്പിക്കാം) 8 മെഗാപിക്​സൽ പിൻ കാമറ, 5 മെഗാപിക്​സൽ മുൻ കാമറ എന്നിവയെല്ലാമാണ്​ ഫോണി​​െൻറ പ്രധാന സവിശേഷതകൾ.

Tags:    
News Summary - Redmi Go Android Go Smartphone-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.