ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷവോമി ആദ്യ ആൻഡ്രോയിഡ് ഗോ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നു. ഷവോമി റെഡ് മ ീ ഗോ എന്ന പേരിലാണ് കമ്പനിയുടെ ആദ്യ ആൻഡ്രോയിഡ് ഗോ ഫോൺ പുറത്തിറങ്ങുക.
1280x720 പിക്സൽ റെസലുഷനിലുള്ള 5.0 ഇഞ്ച് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 425 ചിപ്സെറ്റ്, 1 ജി.ബി റാം 8 ജി.ബി മെമ്മറി, 8 മെഗാപിക്സൽ പിൻ കാമറ, 5 മെഗാപിക്സൽ മുൻ കാമറ എന്നിവയാണ് പ്രധാന സവിശേഷത. ആൻഡ്രോയിഡ് ഒാറിയോ 8.1 ആണ് ഒാപ്പറേറ്റിങ് സിസ്റ്റം. ഡ്യുവൽ സിം, ഡെഡിക്കേറ്റഡ് കാർഡ് സ്ലോട്ട്, വൈ-ഫൈ, ബ്ലൂടുത്ത് 4.1 എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഏകദേശം 5000 രൂപക്കടുത്തായിരിക്കും ഷവോമിയുടെ പുതിയ ഫോണിെൻറ വില. ഷവോമിയുടെ ഏറ്റവും വില കുറഞ്ഞ ഫോണുകളിലൊന്നായിരിക്കും ആൻഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയുള്ള ഫോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.