വിലക്കുറവാണ് ചൈനീസ് കമ്പനിയായ ഷവോമിയെ ഇന്ത്യൻ വിപണിയിൽ പ്രിയങ്കരമാക്കുന്നത്. എന്നാൽ, ഇക്കുറി ഷവോമി പുറത്തിറക്കുന്ന ഫോണിൻെറ വില കേട്ടാൽ ആരാധകരൊന്നു ഞെട്ടും. കാരണം ഐഫോണിൻെറ പ്രീമിയം മോഡലുകളേക്കാൾ വില കൂടുതലാണ് ഷവോമിയുടെ പുതിയ ഫോണിന്. 4.8 ലക്ഷം രൂപയുടെ ഫോണാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്.
റെഡ്മിയുടെ കെ20 പ്രോയുടെ സ്പെഷ്യൽ വേരിയൻറാണ് ആരാധകരെ ഞെട്ടിച്ച് പുറത്തിറങ്ങുന്നത്. സ്പെഷ്യൽ എഡിഷൻ കെ20 പ്രോയുടെ പിൻ കവർ നിർമിച്ചിരിക്കുന്നത് പൂർണമായും സ്വർണത്തിലാണ്. ഇതിന് മുകളിലായി ഡയമണ്ട് കൊണ്ട് K എന്ന് എഴുതിയിട്ടുമുണ്ട്.
കാർബൺ ഫൈബർ ബോഡിയിലാവും ഫോൺ നിർമിക്കുക എന്നതാണ് സൂചന. അതേസമയം, ഫോണിൻെറ സ്പൈസിഫിക്കേഷനുകളെ കുറിച്ച് ഷവോമി സൂചനകളൊന്നും നൽകിയിട്ടില്ല. 12 ജി.ബി റാമും 512 ജി.ബി സ്റ്റോറേജുമായിട്ടാവും ഫോൺ വിപണിയിലെത്തുക എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.