വീണ്ടും ഒാഫർപ്പെരുമഴയുമായി ഷവോമി

ഷ​േവാമി ആരാധകർക്ക്​ വീണ്ടും സ​ന്തോഷ വാർത്ത. ഗംഭീര ഒാഫറുകളുമായി ഷവോമിയുടെ ഫാൻ ഫെസ്​റ്റ്​ വീണ്ടുമെത്തുന്നു എന്നതാണ്​ ആരാധകരുടെ സ​ന്തോഷത്തിന്​ കാരണം. ഏപ്രിൽ 5, 6 തിയതികളിലാണ്​ ഷവോമിയുടെ ഫാൻ ഫെസ്​റ്റ്​. റെഡ്​ മീയുടെ നോട്ട്​ പ്രോക്കൊപ്പം ഷവോമിയുടെ ഹെഡ്​സെറ്റ്​ സൗജന്യമായി നൽകുന്ന ഒാഫർ ഫാൻഫെസ്​റ്റിലുണ്ട്​ ഇതിനൊടൊപ്പം മറ്റ്​ നിരവധി ​ഒാഫറുകളും ഷവോമി പ്രഖ്യാപിക്കുമെന്നാണ്​ സൂചന. 

40 ലക്ഷം രൂപ വരെ മൂല്യമുള്ള ഡിസ്​കൗണ്ട്​ കൂപ്പണുകൾ ഫാൻഫെസ്​റ്റി​​​െൻറ ഭാഗമായി കമ്പനി നൽകും. വ്യക്​തികൾ ചേർന്ന്​ ടീം ഉണ്ടാക്കുകയും മറ്റുള്ളവരെ ടീമിൽ ചേരാൻ ക്ഷണിക്കുകയുമാണ്​ കൂപ്പണുകൾ നേടാനുള്ള മാർഗം. രണ്ടംഗ സംഘത്തിന്​ 300 രൂപയുടെ കൂപ്പൺ ലഭിക്കും. ഏപ്രിൽ നാല്​ മുതലാണ്​ കൂപ്പണുകൾ ലഭിക്കുക.ഇതിനൊപ്പം ക്രേസി കോംബോ എന്ന ഒാഫറാണ്​ ഷവോമിയുടെ മറ്റൊരു പ്രഖ്യാപനം. വിവിധ ഉൽപന്നങ്ങൾ കോംബോ ഒാഫറിൽ വാങ്ങാനുള്ള സംവിധാനമാണ്​ ക്രേസി കോംബോയിൽ ഉണ്ടാവുക.

ഇത്​ കൂടാതെ ഏപ്രിൽ രണ്ട്​ മുതൽ ആറ്​ വരെ റെഡ്​മി 5 എ സ്​മാർട്ട്​ഫോണുകൾ നേടാൻ അവസരമൊരുക്കുന്ന കളർ അവർ പ്ലാനറ്റ്​ കാമ്പയിനും ഷവോമി സംഘടിപ്പിക്കുന്നുണ്ട്​.

Tags:    
News Summary - Redmi Note 5 Pro to Come With Free Earphones in Xiaomi Mi Fan Festival-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.