ഇന്ത്യൻ ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നോട്ട് 6 പ്രോ ഷവോമി പുറത്തിറക്കി. ഫ്ലിപ്കാർട്ടിലും, എം.െഎ സ്റ്റോറിലും വെള്ളിയാഴ്ച വിൽപന ആരംഭിക്കാനിരിക്കെയാണ് ഷവോമി നോട്ട് 6 പ്രോ ഇന്ത്യൻ മണ്ണിൽ അവതരിപ്പിച്ചത്. പ്രൊസസർ, ബാറ്ററി തുടങ്ങിയവയിൽ നോട്ട് 5 പ്രോയുമായി താരത്മ്യം ചെയ്യുേമ്പാൾ നോട്ട് 6 പ്രോക്ക് പുതുമകളൊന്നുമില്ല. എങ്കിലും ചില പുതിയ ഫീച്ചറുകൾ നോട്ട് 6 പ്രോയിൽ ഉൾപ്പെടുത്താനും ഷവോമി മറന്നിട്ടില്ല.
12,5 മെഗാപിക്സലുകളുടെ ഇരട്ട പിൻകാമറകളാണ് നോട്ട് 6 പ്രോക്ക് നൽകിയിരിക്കുന്നത്. ഷവോമിയുടെ ഏറ്റവും മികച്ച സെൻസറുകൾ കാമറക്ക് കരുത്ത് പകരുന്നു. ഇതിനൊപ്പം പോർട്രയിറ്റ് ചിത്രങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സഹായത്തോടെയുള്ള എ.െഎ പോർട്രയിറ്റ് 2.0യും ഷവോമി ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്റ്റുഡിയോ ലൈറ്റിനിങ്, ലൈറ്റ് ട്രയിൽസ് തുടങ്ങി നിരവധി പുതു ഫീച്ചറുകളും കാമറക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. 20,2 മെഗാപിക്സലിെൻറ ഇരട്ട മുൻകാമറകളും നൽകിയിട്ടുണ്ട്.
നോട്ട് 6 പ്രോയുടെ 4/64 ജി.ബി 6/64 ജി.ബി വേരിയൻറുകൾക്ക് യഥാക്രമം 13,999, 15,999 രൂപയുമാണ് വില. ഒാഫർ സെയിലിെൻറ ഭാഗമായി ഇരു വേരിയൻറുകളും വെള്ളിയാഴ്ച 12,999,14,999 രൂപക്ക് വിൽക്കും.
നോട്ട് 6 പ്രോ സവിശേഷതകൾ
6.26 ഫുൾ എച്ച്.ഡി പ്ലസ് എൽ.സി.ഡി േനാച്ച് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 636 പ്രൊസസർ, ആൻഡ്രോയിഡ് ഒാറിയോ അടിസ്ഥാനമാക്കിയുള്ള എം.െഎ.യു.െഎ 10, 12+5 മെഗാപിക്സൽ ഇരട്ട പിൻകാമറ, 20+2 മെഗാപിക്സൽ ഇരട്ട മുൻകാമറ, 4000 എം.എ.എച്ച് ബാറ്ററി, ക്വുക്ക് ചാർജ് 3.0 എന്നിവയെല്ലാമാണ് പ്രധാന പ്രത്യേകതകൾ. സുരക്ഷക്കായി ഫിംഗർപ്രിൻറ് സെൻസർ, ഫേസ്അൺലോക്ക് എന്നിവ ഷവോമി ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.