ഇന്ത്യൻ ടെക് ലോകത്തെ ചൂടുപിടിക്കാൻ ഷവോമി നോട്ട് 7 പുറത്തിറങ്ങുന്നു. ആരാധക പ്രതീക്ഷകൾ വാനോളം ഉയർത്തി ഫ് രെബുവരി 28നാണ് നോട്ട് 7 എത്തുക. ലോഞ്ച് ഇവൻറിനുള്ള ടിക്കറ്റ് വിൽപനയും ഷവോമി ആരംഭിച്ചിട്ടുണ്ട്. ഫോണി െൻറ ടീസറുകൾ കമ്പനി നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ഇന്ത്യൻ ടെക് ലോകത്ത് പുതുവിപ്ലവത്തിന് നോട്ട് 7 തുടക്കം കുറിക്കുമെന്നാണ് ഷവോമി ഇന്ത്യയുടെ തലവൻ മനുകുമാർ ജെയിൻ അഭിപ്രായപ്പെടുന്നത്.
ചൈനീസ് വിപണിയിൽ ഷവോമി നേരത്തെ തന്നെ ഫോൺ പുറത്തിറക്കിയിരുന്നു. ചൈനയിൽ നോട്ട് 7െൻറ 3 ജി.ബി റാം 32 ജി.ബി വേരിയൻറിന് 10,300 രൂപയും 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് വേരിയൻറിന്12,400 രൂപയും 6 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് വേരിയൻറിന് 14,500 രൂപയുമായിരിക്കും വില.
6.3 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ, കോർണറിങ് ഗ്ലാസിെൻറ സംരക്ഷണം, സ്നാപ്്ഡ്രാഗൺ 660 പ്രൊസസർ, 48+5 മെഗാപിക്സൽ പിൻ കാമറ, 13 മെഗാപിക്സൽ മുൻ കാമറ എന്നിവയാണ് ഫോണിെൻറ പ്രധാന സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.