48 മെഗാപിക്സലിെൻറ അതുഗ്രൻ കാമറയുമായെത്തുന്ന ഷവോമിയുടെ പുത്തൻ ഫോണിെൻറ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ ടെലികോം വിപണിയിലെ ആധിപത്യം തിരികെ പിടിക്കുന്നതിനായാണ് ഷവോമി പുതിയ ഫോണുമായി രംഗത്തെത്തുന്നത്. സാംസങ് ഗാലക്സി എം 10, എം 20 തുടങ്ങിയ ഫോണുകളെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ടാണ് ഷവോമിയുടെ പുതിയ ഫോൺ.
ഏകദേശം 9,999 രൂപയിലായിരിക്കും ഷവോമിയുടെ പുതിയ ഫോണിെൻറ വില തുടങ്ങുക. ചിലപ്പോൾ വില 10,500 രൂപ വരെ ഉയരാം. ഇന്ത്യൻ ബജറ്റ് ഫോൺ വിപണിയിൽ ചലനങ്ങളുണ്ടാക്കുന്ന വിലയായിരിക്കും ഷവോമിയുടെ പുതിയ ഫോണിന് ഉണ്ടാവുകയെന്നാണ് സൂചന.
ചൈനീസ് വിപണിയിൽ നോട്ട് 7െൻറ 3 ജി.ബി റാം 32 ജി.ബി വേരിയൻറിന് 10,500 രൂപയാണ് വില. നാല് ജി.ബി 64 ജി.ബി മോഡലിന് ഏകദേശം 12,000 രൂപയും നൽകണം. 6 ജി.ബി 64 ജി.ബിയുടെ മോഡലിന് 14,500 രൂപയായിരിക്കും വില. എന്നാൽ, ഇന്ത്യൻ വിപണിയിലെത്തുേമ്പാൾ വില വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.