ഇന്ത്യൻ ടെക് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളിലൊന്നാണ് റെഡ് മീ നോട്ട് 7. ബജറ്റ് സ്മാർട്ട ് ഫോൺ നിരയിൽ കാമറയുടെ കാര്യത്തിൽ നോട്ട് 7നെ വെല്ലാൻ എതിരാളികളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം ഷവോമിയുടെ ആദ്യ ആൻഡ്രോയിഡ് ഗോ ഫോണിെൻറ വരവിനായും ടെക് പ്രേമികൾ കാത്തിരിപ്പിലാണ്.
3 ജി.ബി റാം 32 ജി.ബ ി സ്റ്റോറേജ്, 4 ജി.ബി റാം 64 ജി.ബി റാം സ്റ്റോറേജിലും നോട്ട് 7 വിപണിയിലെത്തുമെന്നാണ് വിലയിരുത്തൽ. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിൽ നോട്ട് 7 എത്തും. 6.3 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, വാട്ടർഡ്രോപ് നോച്ച്, സ്നാപ്ഡ്രാഗൺ 660 പ്രൊസസർ, 48+5 മെഗാപിക്സലിെൻറ ഇരട്ട പിൻ കാമറ, 13 മെഗാപിക്സൽ മുൻ കാമറ, യു.എസ്.ബി ടൈപ്പ് സി, 4000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് ഫോണിെൻറ പ്രധാന പ്രത്യേകത. ഗ്രേഡിയൻറ് ഫിനിഷിലാവും ഫോണെത്തുക. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയാവും പ്രവർത്തനം.
ആൻഡ്രോയിഡ് ഗോ ഉപയോഗിക്കുന്ന ആദ്യ ഫോണാണ് റെഡ് മീ ഗോ. 1 ജി.ബി റാമും 8 ജി.ബി മെമ്മറിയുമാണ് ഫോണിനുണ്ടാകുക. 5 ഇഞ്ച് എച്ച്.ഡി ടച്ച് സ്ക്രീൻ ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 425, എട്ട് മെഗാപിക്സൽ പിൻ കാമറ, 5 മെഗാപിക്സൽ മുൻ കാമറ എന്നിവയെല്ലാമാണ് സവിശേഷത. ആൻഡ്രോയിഡ് ഒാറിയോയാണ് സോഫ്റ്റ്വെയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.