ആഗോള വിപണിയിൽ മറ്റ് കമ്പനികൾ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ വജ്രായുധം തന്നെ പുറത്തെടുത്ത് ഷവോമി. 48 മെഗ ാപിക്സൽ പിൻ കാമറയുളള ഫോണാണ് വിപണിയിലെ ആധിപത്യം അരക്കെട്ടുറപ്പിക്കാൻ ഷവോമി പുറത്തിറക്കിയത്. നോട്ട് 6 െൻറ പിൻഗാമിയായെത്തിയ നോട്ട് 7നാണ് വലിയ ശേഷിയുള്ള കാമറ നൽകി ഷവോമി ഞെട്ടിച്ചിരിക്കുന്നത്.
ഡ്യൂഡ്രേ ാപ് േനാച്ചുമായെത്തുന്ന ഷവോമിയുടെ ആദ്യഫോണാണ് നോട്ട് 7. 2.5 ഡി ഗ്ലാസ് പാനലുമായിട്ടാണ് നോട്ട് 7െൻറ വരവ്. 2340x1080 പിക്സൽ റെസലുഷനിലുള്ള 6.3 ഇഞ്ച് എൽ.സി.ഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 660 പ്രൊസസർ, 6 ജി.ബി റാം 64 ജി.ബി സ്റ്റോറേജ്,4000 എം.എ.എച്ച് ബാറ്റി, ക്വുക്ക് ചാർജ് 4, യു.എസ്.ബി ടൈപ്പ് സി എന്നിവയെല്ലാമാണ് ഫോണിെൻറ പ്രധാന പ്രത്യേകതകൾ.
കാമറ തന്നെയാണ് ഷവോമിയുടെ പുതിയ ഫോണിെൻറ ഹൈലൈറ്റ്. 48+5 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറകളാണ് നോട്ട് 7ന് ഉള്ളത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സേവനവും ഇതിനൊപ്പം ഇണക്കിചേർത്തിരിക്കുന്നു. 13 മെഗാപിക്സലിേൻറതാണ് സെൽഫി കാമറ. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എം.െഎ.യു.െഎ 10 ആയിരിക്കും ഒാപ്പറേറ്റിങ് സിസ്റ്റം.
വിലയുടെ കാര്യത്തിലും ഫോണിലുടെ ഷവോമി ഞെട്ടിക്കുകയാണ്. നോട്ട് 7െൻറ 3 ജി.ബി റാം 32 ജി.ബി റോം വകഭേദത്തിന് 10,000 രൂപയാണ് വില 4/64 ജി.ബി, 6/64 ജി.ബി വേരിയൻറുകൾക്ക് യഥാക്രമം 12,500, 14,500 എന്നിങ്ങനെയായിരിക്കും വില. നിലവിൽ ചൈനീസ് വിപണിയിൽ പുറത്തിറക്കിയിട്ടുള്ള ഫോൺ വൈകാതെ ആഗോള വിപണികളിലേക്കും എത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.