നാല്​ കാമറകളുമായി ഷവോമി നോട്ട്​ 8 പ്രോ

ഷവോമി റെഡ്​ മീ സീരിസിലെ എട്ടാം തലമുറ ഫോണുകൾ പുറത്തിറക്കി. ചൈനയിൽ നോട്ട്​ 8, നോട്ട്​ 8 പ്രോ തുടങ്ങിയ രണ്ട്​ ഫോണുകളാണ്​ അവതരിപ്പിച്ചത്​. ഇതിനൊപ്പം റെഡ്​ മീ നോട്ട്​ബുക്കും ഷവോമി പുറത്തിറക്കിയിട്ടുണ്ട്​. ദീപാവലിയേ ാട്​ അനുബന്ധിച്ച്​ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

നോട്ട്​ 8
2340x1080 പ ിക്​സൽ റെസലുഷനിലുള്ള 6.39 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ നോട്ട്​ 8ന്​. ഗൊറില്ല ഗ്ലാസ്​ 5​​െൻറ സംരക്ഷ ണവും ഡിസ്​​പ്ലേക്കുണ്ട്​. 6 ജി.ബി റാം 128 ജി.ബി റോമും ആണ്​ പരമാവധി സ്​റ്റോറേജ്​. സ്​നാപ്​ഡ്രാഗൺ 660യാണ്​ പ്രൊസസർ

മൂന്ന്​ കാമറകളാണ്​ നോട്ട്​ 8ന്​ ഉള്ളത്​. 48 മെഗാപിക്​സലി​​െൻറ പ്രധാന കാമറക്കൊപ്പം എട്ട്​, രണ്ട്​ മെഗാപിക്​സലുകളുടെ രണ്ട്​ ഉപകാമറകൾ കൂടി ഷവോമി നൽകിയിട്ടുണ്ട്​. സെൽഫിക്കായി 13 മെഗാപിക്​സലി​​െൻറ കാമറയാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. 4000 എം.എ.എച്ചാണ്​ ബാറ്റി. ഫാസ്​റ്റ്​ ചാർജിങ്​, യു.എസ്​.ബി ടൈപ്പ്​ സി, 3.5 എം.എം ഓ​ഡിയോ ജാക്ക്​, ഐ.ആർ ബ്ലാസ്​റ്റർ, ഡ്യുവൽ സിം, ആൻഡ്രോയിഡ്​ പൈ അടിസ്ഥാനമാക്കി എം.ഐ.യു.ഐ 10 എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ.

നോട്ട്​ 8 പ്രോ

6.5 ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, ഗൊറില്ല ഗ്ലാസ്​ 5, മീഡിയടെക്​ ഹീലിയോ ജി 90 ടി പ്രൊസസർ, എട്ട്​ ജി.ബി റാം 128 ജി.ബി സ്​റ്റോറേജ്​, ഗെയിം ടർബോ 2.0 എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ.

നാല്​ കാമറകൾ ഷവോമി നോട്ട്​ 8 പ്രോക്ക്​ നൽകിയിട്ടുണ്ട്​. 64 മെഗാപിക്​സലി​​െൻറ പ്രധാന കാമറക്കൊപ്പം എട്ട്​ മെഗാപിക്​സലി​​െൻറ വൈഡ്​ ആംഗിൾ ലെൻസോട്​ കൂടിയ കാമറയും രണ്ട്​ മെഗാപിക്​സലി​​െൻറ ഇരട്ട കാമറയും ഫോണിന്​ പിന്നിലുണ്ട്​. സെൽഫിക്കായി 25 മെഗാപിക്​സലി​​െൻറ കാമറയുമുണ്ട്​. 4500 എം.എ.എച്ചാണ്​ ഫോണി​​െൻറ ബാറ്ററി ശേഷി.

വില
നോട്ട്​ 8​​െൻറ 4+64 ജി.ബി വേരിയൻറിന്​ 10,000 രൂപയും 6+64, 6+128 ജി.ബി വേരിയൻറുകൾക്ക്​ ഏകദേശം 12,000 രൂപയും 14,000 രൂപയുമായിരിക്കും വില

നോട്ട്​ 8 പ്രോയുടെ 6 ജി.ബി റാം 64 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ ഏകദേശം 14,000 രൂപയായിരിക്കും വില. ഈ മോഡലി​​െൻറ 128 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 16,000 രൂപയായിരിക്കും വില. 8 ജി.ബി റാം 128 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 18,000 രൂപയുമായിരിക്കും വില.

Tags:    
News Summary - Redmi Note 8, Redmi Note 8 Pro With Quad Cameras Officially Launched-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.