ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൂടപ്പം പോലെയാണ് പുതിയ ഫോണുകൾ എത്തുന്നതും വിറ്റുപോകുന്നതും. ചൈനീസ് നിർമ്മാതാക്കളാണ് നിലവിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ ജാതകം കുറിക്കുന്നത്. ഇതിൽ തന്നെ പ്രമുഖ സ്ഥാനമുള്ള കമ്പനിയാണ് ഷവോമി. വിപണിയിൽ നോട്ട് 8 എ ഡ്യുവൽ എന്ന ഫോൺ പുറത്തിക്കിയതിന് ശേഷം ഷവോമിയുടെ പുതിയ മോഡലുകളൊന്നും എത്തിയിരുന്നില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഷവോമി നോട്ട് 9 സീരിസ് വിപണിയിലെത്തുകയാണ്.
മാർച്ച് 12ന് നോട്ട് 9 സീരിസ് വിപണിയിലിറക്കുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. ഫോണിെൻറ കൂടുതൽ വിവരങ്ങൾ ഷവോമി പുറത്ത് വിട്ടിട്ടില്ലെങ്കിലും ചില വിവരങ്ങൾ ടെക് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്നാപ്ഡ്രാഗണിെൻറ ഏറ്റവും പുതിയ പ്രൊസസർ 720 ജിയായിരിക്കും റെഡ്മീയുടെ പുതിയ ഫോണിന് കരുത്ത് പകരുക.
അതേസമയം ഐ.എസ്.ആർ.ഒയുടെ പുതിയ സാങ്കേതികവിദ്യയായ നാവികും ഫോണിൽ ഉൾപ്പെടുത്തിയേക്കും. നേരത്തെ മീഡിയടെക് ഹീലിയം ജി.90 പ്രൊസസറിെൻറ കരുത്തിലായിരുന്നു നോട്ട് 8 പ്രോ വിപണിയിലെത്തിയത്. സ്നാപ്ഡ്രാഗൺ 665 പ്രൊസസറാണ് നോട്ട് 8 ഫോണിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.