ന്യൂഡൽഹി: ജിയോയുടെ ഫീച്ചർ ഫോണിെൻറ വിതരണം വൈകുന്നു. സെപ്തംബർ ആദ്യവാരം ഫോണിെൻറ വിതരണം നടത്തുമെന്നാണ് റിലയൻസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, കൂടുതൽ ആളുകൾ ബുക്ക് ചെയ്തത് മൂലം സെപ്തംബർ 21ന് മാത്രമേ വിതരണം ആരംഭിക്കു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ.
പൂർണമായും സൗജന്യമായി നൽകുമെന്ന് അറിയിച്ചാണ് റിലയൻസ് ഫീച്ചർ ഫോൺ അവതരിപ്പിച്ചത്. 500 രൂപ നൽകി ഫോൺ ബുക്ക് ചെയ്യണം. ഫോൺ വിതരണം നടത്തുന്ന സമയത്ത് 1000 രൂപ കൂടി നൽകണം. മൂന്ന് വർഷത്തിന് ശേഷം ഫോൺ തിരിച്ച് നൽകിയാൽ പണം മുഴുവൻ തിരിച്ച് നൽകുന്ന രീതിയിലാണ് ഫീച്ചർ ഫോൺ അവതരിപ്പിച്ചത്.
512 എം.ബി റാം 4 ജി.ബി റോം 2 മെഗാപിക്സൽ പിൻ കാമറ, വി.ജി.എ മുൻകാമറ, 2.4 ഇഞ്ച് സ്ക്രീൻ, 2,000 mAh ബാറ്ററി എന്നിവയാണ് ജിയോ ഫോണിെൻറ മുഖ്യസവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.