ന്യൂഡൽഹി: എയർടെൽ, ഐഡിയ-വോഡഫോൺ, ബി.എസ്.എൻ.എൽ തുടങ്ങിയ കമ്പനികൾ ഇൻറർകണക്ട് യൂസേജ് ചാർജ് അനധികൃതമായി സ്വന ്തമാക്കിയെന്ന് കാണിച്ച് ട്രായിക്ക് റിലയൻസ് ജിയോയുടെ കത്ത്. ലാൻഡ്ലൈൻ നമ്പറുകൾ മൊബൈൽ നമ്പറുകളാക്കി കാ ണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ജിയോ വ്യക്തമാക്കുന്നു. ഇവർക്ക് പിഴ വിധിക്കണമെന്നും ജിയോ ട്രായിയോട് ആവശ്യപ്പെട്ടു.
കോൾ സെൻറർ, ഹെൽപ്പ് ലൈൻ നമ്പറുകളായി മറ്റ് സേവനദാതാക്കൾ മൊബൈൽ നമ്പറുകളാണ് നൽകിയതെന്നും ജിയോ ട്രായിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപയോക്താക്കൾ കോൾ സെൻററിലേക്കോ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്കോ വിളിക്കുേമ്പാൾ ഈ മൊബൈൽ നമ്പറിലേക്കാവും ആദ്യം കോൾ പോവുക. ഈ മൊബൈൽ നമ്പർ ഇത്തരം കോളുകൾ കോൾ സെൻറർ അല്ലെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് കണക്ട് ചെയ്യുന്നു. കോളുകൾ റൂട്ട് ചെയ്യാനുള്ള വിർച്വുൽ നമ്പറായിട്ടാണ് ഈ മൊബൈൽ നമ്പർ പ്രവർത്തിക്കുകയെന്നും ഒക്ടോബർ 14ന് ട്രായിക്ക് അയച്ച കത്തിൽ ജിയോ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ മൊബൈലിൽ നിന്ന് ലാൻഡ്ലൈനിലേക്കുള്ള കോളുകൾ വിർച്വുൽ നമ്പർ ഉപയോഗിച്ച് മറ്റ് സേവനദാതാക്കൾ മൊബൽ ടു മൊബൈൽ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിലൂടെ ജിയോയിൽ നിന്നുള്ള ഇത്തരം കോളുകൾക്ക് മിനിട്ടിന് ആറ് പൈസ ഇൻറർകണക്ട് യൂസേജ് ചാർജായി നൽകേണ്ടി വന്നുവെന്നും കമ്പനി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.