മുംബൈ: സൗജന്യ മൊബൈൽ സേവനത്തിന് ശേഷം ബ്രോഡ്ബാൻഡ് മേഖലയിലേക്കും ജിയോ ചുവട് വെക്കുന്നു. രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിൽ ബ്രോഡ്ബാൻഡ് സേവനം ജൂൺ അവസാനത്തോടെ ആരംഭിക്കാനാണ് ജിയോയുടെ പദ്ധതി. മൂന്ന് മാസത്തേക്ക് പൂർണമായും സൗജന്യമായിരിക്കും കമ്പനിയുടെ സേവനമെന്നും വാർത്തകളുണ്ട്. 100 എം.ബി.പി.എസ് വേഗതയിലാവും ജിയോ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാകുക.
ആദ്യ ഘട്ടത്തിൽ മുംബൈ, ഡൽഹി, അഹമദാബാദ്, ജാംനഗർ, സൂറത്ത്, വഡോദര എന്നീ നഗരങ്ങളിലായിരിക്കും ജിയോയുടെ ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കുക. നേരത്തെ മുംബൈ പോലുള്ള നഗരങ്ങളിൽ ബ്രോഡ്ബാൻഡ് സേവനം പരീക്ഷണാടിസ്ഥാനത്തിൽ ജിയോ ആരംഭിച്ചിരുന്നു.
നിലവിൽ ബ്രോഡ്ബാൻഡ് സേവനം നൽകുന്ന സേവനദാതാക്കൾക്ക് കനത്ത വെല്ലുവിളി ഉയർത്താൻ ജിയോയുടെ പുതിയ പ്ലാനിന് സാധിക്കും എന്നാണ് സൂചന. ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കുേമ്പാൾ മോഡത്തിനായി 4,000 രൂപ ഇൗടാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.