ന്യൂഡൽഹി: ദീപാവലിയോട് അനുബന്ധിച്ച് ഉപയോക്താകൾക്കായി കിടിലൻ ഒാഫറുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. 399 രൂപയുടെ ധൻ ധനാ ധൻ ഒാഫറിന് 100 ശതമാനം കാഷ്ബാക്ക് ഒാഫർ നൽകുന്നതാണ് ജിയോയുടെ ഒാഫർ.
A festive surprise for our Jio family - Recharge for Rs. 399/- and get 100% cashback! Here's wishing you a #JioHappyDiwali #WithLoveFromJio pic.twitter.com/Kbcrm5QV44
— Reliance Jio (@reliancejio) October 11, 2017
399 രൂപക്ക് റീചാർജ് ചെയ്യുേമ്പാൾ 50 രൂപ മൂല്യമുള്ള എട്ട് വൗച്ചറുകളാണ് റിലയൻസ് നൽകുന്നത്. ഇൗ വൗച്ചറുകൾ പിന്നീടുള്ള റീചാർജുകൾക്ക് ഉപയോഗിക്കാം. നവംബർ 15 മുതൽ ഇൗ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം. ഒക്ടോബർ 12 മുതൽ 18 വരെയാണ് ഒാഫർ ലഭ്യമാകുക. ഒക്ടോബർ 19ന് പുതിയ പ്ലാനുകൾ അവതരിപ്പിക്കുമെന്നും ജിയോ അറിയിച്ചു.
എയർടെല്ലുമായി കടുത്ത മൽസരം നേരിടുന്നതിെൻറ പശ്ചാത്തലത്തിലാണ് ജിയോ പുതിയ ഒാഫർ അവതരിപ്പിച്ചിരിക്കുന്നത്. 1399 രൂപക്ക് വില കുറഞ്ഞ 4 ജി സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് എയർടെൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഒാഫറുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.