മുംബൈ: റിലയൻസ് ജിയോ ഡി.ടി.ച്ച് സേവന രംഗത്തേക്ക്. ജിയോയുടെ സെറ്റ് ടോപ് ബോക്സിെൻറ ചിത്രങ്ങൾ വ്യാപകമായി ഒാൺലൈനിൽ പ്രചരിക്കുകയാണ്. ജിയോയുടെ െഎ.പി അടിസ്ഥാനമാക്കിയുള്ള ടി.വി സേവനമാവും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക.
ആദ്യ ഘട്ടത്തിൽ 300 ചാനലുകളാവും ജിയോയിൽ ലഭ്യമാവുക. 150 രൂപയിൽ തുടങ്ങുന്ന പ്ലാനുകൾ ലഭിക്കും. ആറു മാസത്തേക്ക് സൗജന്യ സേവനം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. യു.എസ്.ബി പോർട്ട്, എച്ച്.ഡി.എം.െഎ പോർട്ട്, എതർനെറ്റ് പോർട്ട് എന്നിവയും ജിയോയുടെ സെറ്റ് ടോപ് ബോക്സിലുണ്ട്. എതർനെറ്റ് പോർട്ട് വഴി അതിവേഗ ഇൻറർനെറ്റ് നൽകാനാവും കമ്പനിലക്ഷ്യമിടുന്നത്. ഒരാഴ്ചയിലെ മുഴുവൻ പരിപാടികളും പിന്നീട് കാണാൻ സാധിക്കുന്ന കാച്ച് അപ് എന്ന സംവിധാവും ജിയോയുടെ സെറ്റ് ടോപ് ബോക്സിൽ ഉണ്ടാവും.
ഒാൺലൈൻ വിഡീയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയും ജിയോയുടെ സെറ്റ് ടോപ് ബോക്സിനൊപ്പം കിട്ടും. ഏപ്രിൽ അവസാനത്തോടെ ജിയോയുടെ ഡിജിറ്റൽ ടി.വി സേവനം ഇന്ത്യയിൽ ആരംഭിക്കുമെന്നാണ് സൂചന. ഇപ്പോൾ പുറത്ത് വന്ന സെറ്റ് ടോപ് ബോക്സ് ചിത്രങ്ങളിൽ വിൽപ്പനക്കുളളതല്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ സെറ്റ് ടോപ് ബോക്സ് ജിയോയുടെ സേവനം പരീക്ഷിക്കുന്നതിനായി നിർമ്മിച്ചതാവാനാണ് സാധ്യത. നിലവിൽ ഡിജിറ്റൽ ടി.വി രംഗത്ത് കടുത്ത മൽസരമാണ് നടക്കുന്നത്. വൻകിട കമ്പനികൾ മുതൽ ചെറുകിട കേബിൾ ഒാപ്പറേറ്റർമാർ വരെ ഡിജിറ്റൽ ടി.വി സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവർക്കെല്ലാം ജിയോ കടുത്ത വെല്ലുവിളി ഉയർത്തും എന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.