കോൾ നിയന്ത്രണം: വിവരങ്ങൾ പുറത്ത്​ വിട്ട്​ ജിയോ

ന്യൂഡൽഹി: കോളുകൾക്ക്​ നിയന്ത്രണമേർപ്പെടുത്തുന്നുവെന്ന വാർത്തകൾക്ക്​ കൂടുതൽ വ്യക്​തത വരുത്തി റിലയൻസ്​ ജിയോ. ടെക്​നോളജി സൈറ്റായ ഗാഡ്​ജറ്റ്​ നൗവാണ്​ ജിയോയുടെ വിശദീകരണം പുറത്തുവിട്ടത്​​. ​കോളുകളുടെ പരമാവധി ദൈർഘ്യം അഞ്ച്​ മണിക്കൂറായാണ് ജിയോ​ കുറച്ചിരിക്കുന്നതെന്നാണ്​ റിപ്പോർട്ട്​. ജിയോയിലേക്കുള്ള കോളുകൾക്കും മറ്റ്​ നെറ്റ്​വർക്കിലേക്കുള്ള കോളുകൾക്കും നിയന്ത്രണം ബാധകമാണ്​.

ഒരു കോളി​​െൻറ ദൈർഘ്യം അഞ്ച്​ മണിക്കൂറിൽ കൂടിയാൽ ആ നമ്പറിൽ നിന്ന്​ ആ ദിവസം പിന്നീട്​  വിളിക്കാൻ കഴിയില്ല. പിന്നീട്​ കോളുകൾ ലഭിക്കണമെങ്കിൽ 149 രൂപക്ക്​ റീചാർജ്​ ചെയ്യണം. സൗജന്യ സേവനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ്​ നിയന്ത്രണ​മേർപ്പെടുത്തിയിരിക്കുന്നതെന്ന്​ കമ്പനി അറിയിച്ചു.

സൗജന്യ കോളുകൾ നിയന്ത്രണമേർപ്പെടുത്താൻ എയർടെൽ, വോഡഫോൺ തുടങ്ങിയ കമ്പനികൾക്ക്​ ട്രായ്​ നിർദേശം നൽകിയിരുന്നു. ഇതി​​െൻറ ചുവട്​ പിടിച്ചാണ്​ ജിയോയും കോളുകൾക്ക്​ നിയന്ത്രണമേർപ്പെടുത്തുന്നതെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Reliance Jio Unlimited Call Restrictions Revealed–​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.