500 ര​​ൂപക്ക്​ 100 ജിബി ഡാറ്റയുമായി ജിയോ

മുംബൈ: മൊബൈൽ സേവന രംഗത്ത്​ വിപ്ലവകരമായ മാറ്റങ്ങൾക്ക്​ തുടക്കമിട്ടതിന്​ ശേഷം മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോ ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റ്​ സേവനം ആരംഭിക്കുന്നു. ദീപാവലിയോട്​ കൂടി രാജ്യത്ത്​ സേവനം ആരംഭിക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഫൈബ്​ ഒപ്​ടിക്​സ്​ അധിഷ്​ഠിതമായ ജിയോയുടെ ബ്രോഡ്​ബാൻഡ്​ ശൃഖല മറ്റ്​ സേവനദാതാക്കൾക്കും കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

500 രൂപക്ക്​ 100 ജി.ബി ഡാറ്റയാവും ജിയോയുടെ ബേസ്​ പാക്കിൽ ലഭ്യമാവുക. മറ്റ്​ കമ്പനികളുടെ പ്ലാനുകളുമായി താരത്മ്യം ചെയ്യു​േമ്പാൾ മികച്ചതാണ്​ ജിയോയുടെ പ്ലാനുകൾ. ഇന്ത്യയിൽ ഉപയോക്​താക്കളുടെ എണ്ണത്തിൽ വളരെ കുറവാണ്​ വയർലൈൻ ബ്രോഡ്​ബാൻഡ്​ ഉപയോഗിക്കുന്നവർ. രാജ്യത്ത്​ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്​ വയർലെസ്സ്​ ബ്രോഡ്​ബാൻഡ്​, മൊബൈൽ ഇൻറനെറ്റ്​ സേവനമാണ്​​. അതുകൊണ്ട്​ ജിയോയുടെ പുതിയ ഇൻറർനെറ്റ്​ സേവനത്തിന്​ ഇന്ത്യയിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ സാധിക്കും എന്നത്​ കണ്ടറിയണം.

നിലവിൽ ബി.എസ്​.എൻ.എല്ലിനാണ്​ ഇൗ മേഖലയിൽ കൂടുതൽ ഉപയോക്​താക്കളുള്ളത്​. 10 മില്യണാണ്​ ബി.എസ്​.എൻ.എല്ലി​​​െൻറ ആകെ ഉപഭോക്​താകൾ. 1.95 മില്യൺ ഉപഭോക്​താക്കളോടെ എയർടെല്ലാണ്​ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ മാസം ബ്രോഡ്​ബാൻഡ്​ പ്ലാനുകളിൽ എയർടെൽ മാറ്റം വരുത്തിയിരുന്നു. 899 രൂപക്ക്​ 60 ജി.ബി ഡാറ്റയും, 1,999 രൂപക്ക്​ 125 ജി.ബി ഡാറ്റയും, 1,299 രൂപക്ക്​ 125 ജി.ബി ഡാറ്റയുമാണ്​ എയർടെൽ നിലവിൽ നൽകുന്നത്​. 

Tags:    
News Summary - Reliance Jio Will Launch A 100Mbps Broadband Service At Rs 500 Per Month For 100GB In Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.