മുംബൈ: ജിയോ ടി.വിയുടെ വെബ് വേർഷൻ അവതരിപ്പിച്ച് റിലയൻസ്. മുമ്പ് ജിയോ സിനിമയുടെ വെബ് വേർഷനും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടി.വി പതിപ്പിെൻറയും വെബ് വേർഷൻ ജിയോ നൽകുന്നത്. www.jiotv.com എന്ന വെബ്സൈറ്റിലുടെയാണ് ടി.വി ചാനലുകളും സിനിമകളും ലഭ്യമാവുക.
സാധാരണ ചാനലുകളും എച്ച്.ഡി ചാനലുകളും പ്രത്യേകം കാണുന്നതിനുള്ള സൗകര്യം പുതിയ വെബ്സൈറ്റിൽ ലഭ്യമാണ്. സ്പോർട്സ്, എൻറർടെയിൻമെൻറ്, വാർത്ത, വിനോദം, സംഗീതം തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ചാനലുകൾ ലഭ്യമാകും. ഇതിനൊപ്പം പ്രാദേശിക ടി.വി ചാനലുകൾക്ക് പ്രത്യേക വിഭാഗവും ഉണ്ടാവും.
ജിയോ ഉപഭോക്താകൾക്ക് മാത്രമാവും ടി.വിയുടെ വെബ്പതിപ്പിെൻറ സേവനം ലഭ്യമാകുക. ജിയോയുടെ യൂസർ െഎ.ഡിയും പാസ്വേർഡ് ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് സേവനം ആസ്വദിക്കാനാവും. എത് കമ്പനിയുടെ ഇൻറർനെറ്റ് സേവനം ഉപയോഗിച്ചും ജിയോ ടി.വി കാണാം. എന്നാൽ വെബ്സൈറ്റിൽ ചില പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജിയോ ടി.വി സേവനം താൽക്കാലികമായി ലഭ്യമാവുന്നില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.