ബൊഗോട്ട: കോവിഡ് മഹാമാരിയെ തുടർന്ന് ജനങ്ങൾ വീട്ടിനകത്തിരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. പഴയതുപോ ലെ സാധനങ്ങൾ വാങ്ങാനും ഭക്ഷണം കഴിക്കാനും നിരന്തരം പുറത്തുപോകുന്ന ശീലം കുറച്ചുകാലത്തേക്ക് മാറ്റിവെക്കേണ്ട സാഹചര്യമാണ്. പലയിടങ്ങളിലും ഒാൺലൈൻ ഷോപ്പിങ് സേവനങ്ങൾ പോലും പൂർണ്ണമായും നിർത്തലാക്കി. എന്നാൽ ഇൗ അവസരത്തിൽ കൊളംബിയയിലെ ഒരു സ്റ്റാർട്ട്അപ്പ് കമ്പനി പുത്തനൊരു ആശയവുമായി എത്തിയിരിക്കുകയാണ്.
ആളുകൾ സാധനങ്ങൾ ഹേ ാം ഡെലിവറി ചെയ്യുന്നതാണല്ലോ പ്രശ്നം. അത് റോബോട്ടുകൾ ചെയ്താൽ എങ്ങനെയിരിക്കും. അതെ, റാപ്പി എന്ന കമ്പനി ഹോട ്ടലുകളിൽ നിന്നും ഭക്ഷണം സുരക്ഷിതമായി വീട്ടിലെത്തിക്കാൻ റോബോട്ടുകളെയാണ് നിരത്തിലിറക്കിയിരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറെ സ്വീകാര്യതയുള്ള ഡെലിവറി കമ്പനിയായ റാപ്പി ലോക്ഡൗണിൽ സേവനം തുടരാൻ റോബോട്ടുകളെ ആശ്രയിക്കുകയായിരുന്നു. അമേരിക്കൻ കമ്പനിയായ കിവി റോബോട്ടുമായി ചേർന്നാണ് റാപ്പി റോബോട്ടിന്റെ പ്രവർത്തനം കൈകാര്യം ചെയ്യുന്നത്.
കൊളംബിയയിലെ വലിയ നഗരങ്ങളിലൊന്നായ മെഡെലിനിൽ നിലവിൽ സേവനം തുടങ്ങിയിട്ടുണ്ട്. നാല് ചക്രങ്ങളിൽ ഒാടുന്ന റോബോട്ടിന് ഒരു ആൻറിനയും അതിന് മുകളിൽ ഒാറഞ്ച് നിറത്തിലുള്ള കൊടിയും നാട്ടിയിട്ടുണ്ട്. തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ 35 ചതുരശ്ര സെന്റീമീറ്റർ ചുറ്റളവിലാണ് റോബോട്ടുകൾ ഭക്ഷണ വിതരണം നടത്തുന്നത്. ഭക്ഷണത്തിന് ഒാൺലൈനായി പണമടച്ചാൽ റോബോട്ടുകൾ വീട്ടിലെത്തി ഡെലിവറി ചെയ്യും. 'പണി കഴിഞ്ഞെത്തുന്ന' റോബോട്ടുകളെ അണുവിമുക്തമാക്കുമെന്നും റാപ്പി ഉറപ്പുനൽകുന്നു.
തിരഞ്ഞെടുത്ത ഒരു പ്രദേശത്ത് മാത്രമായി ഒരു ദിവസം 15 റോബോട്ടുകൾ 120 വീടുകളിലാണ് ഭക്ഷണ സാധനങ്ങൾ ഡെലിവറി ചെയ്യുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജുലൈ വരെ റോബോട്ടുകളെ വെച്ച് തന്നെ സേവനം തുടരാനാണ് റാപ്പി തീരുമാനിച്ചിരിക്കുന്നത്.
തുണീഷ്യയിൽ ലോക്ഡൗൺ ലംഘിക്കുന്നവരെ പിടിക്കാൻ വിജനമായ തെരുവുകളിൽ ‘പിഗാർഡ്’ എന്ന പേരിട്ട റോബോട്ടുകളെ ഇറക്കിയത് വാർത്തായിരുന്നു. പൊലീസുകാർക്ക് നിയമലംഘകരോട് സംസാരിക്കാൻ സാധിക്കുന്ന വിധത്തിലായിരുന്നു റോബോട്ടിനെ നിർമിച്ചത്. എന്തായാലും ഇൗ അടച്ചുപൂട്ടൽ കാലത്ത് സേവന സന്നദ്ധരായി റോബോട്ടുകളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.