ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളിൽ മിനിറ്റുകൾക്കകം വിറ്റുതീർന്ന്​ ​െഎഫോൺ എക്​സ്​

ബംഗളൂരു: ആപ്പിളി​​െൻറ ഏറ്റവും പുതിയ മോഡലായ ​െഎഫോൺ എക്​സിന്​ ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണം. ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളായ ഫ്ലിപ്​കാർട്ടിലും, ആമസോണിലും ഫോണി​​െൻറ പ്രീ-ബുക്കിങ്​ നടത്താനുള്ള സൗകര്യം വെള്ളിയാഴ്​ച മുതൽ ലഭ്യമായിരുന്നു. മിനിറ്റുകൾക്കകം ഇരു ഷോപ്പിങ്​ സൈറ്റുകളും ​െഎഫോൺ എക്​സ്​ ഫോണുകൾ മുഴവൻ വിറ്റഴിച്ചതായാണ്​ റിപ്പോർട്ട്​.

​െഎഫോൺ എക്​സി​​െൻറ 64 ജി.ബി മോഡലിന്​ 89,000 രൂപയും 256 ജി.ബി മോഡലിന്​ 1,02,000 രൂപയുമാണ്​ ഇന്ത്യൻ വിപണിയിലെ വില. ഫോണിന്​ പ്രത്യേക ഒാഫറുകളും വിവിധ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകൾ നൽകുന്നുണ്ട്​. ജിയോ കണക്ഷനുള്ളവർ ​െഎഫോൺ എക്​സ്​ വാങ്ങു​േമ്പാൾ 70 ശതമാനം ബൈ ബാക്കാണ്​ ആമസോൺ വാഗ്​ദാനം ചെയ്യുന്നത്​. 52,000 രൂപ  വരെ ബൈ ബാക്ക്​ നൽകുമെന്ന്​ ഫ്ലിപ്​കാർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്​.

5.8 ഇഞ്ച്​ ഡി​സ്​പ്ലേ സൈസിലാണ്​ ​െഎഫോൺ എക്​സ്​ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുന്നത്​. മുഖം തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണ്​ ഫോണി​​െൻറ പ്രധാനപ്രത്യേകത.

Tags:    
News Summary - Rs 1-lakh iPhone X sold out in minutes–​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.