മൂന്ന്​ കാമറകളുമായി സാംസങ്​ എ 7

മുംബൈ: മൂന്ന്​ കാമറകളുമായി ആഗോള വിപണിയിൽ പുറത്തിറങ്ങിയ സാംസങ് ഗാലക്​സി​ എ7(2018) സെപ്​തംബർ 25ന്​ ഇന്ത്യൻ വിപണിയി ലെത്തും. ഫോൺ എത്തുന്നതിന്​ മുന്നോടിയായി ഫ്ലിപ്​കാർട്ടിലുടെ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. 2017ൽ പുറത്തിറങ്ങിയ ഗാലക്​സി എ7ന്​ പിൻഗാമിയായിട്ടാണ്​ പുതിയ ഫോൺ എത്തുന്നത്​.

ആൻഡ്രോയിഡ്​ ഒാറിയോ 8.0 അടിസ്ഥാനമാക്കിയാണ്​ എ7​​െൻറ പ്രവർത്തനം. 1080x2220 പിക്​സൽ റെസലുഷനിലുള്ള ആറ്​ ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ഉള്ളത്​. 4 ജി.ബി, 6 ജി.ബി റാം സ്​റ്റോറേജുകളിൽ പുതിയ ഫോൺ വിപണിയിലെത്തും. ​ഫോണിലെ സ്​റ്റോറേജിന്​ പുറമേ ​മെമ്മറി കാർഡ്​ ഉപയോഗിച്ച്​ ഇത്​ ദീർഘിപ്പിക്കാനുള്ള സൗകര്യവും സാംസങ്​ നൽകുന്നുണ്ട്​. 3300 എം.എ.എച്ച്​ ബാറ്ററിയാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​​.

കാമറ തന്നെയാണ്​ പുതിയ ഫോണി​​െൻറയും ഹൈലൈറ്റ്​. 24,8,5 മെഗാപിക്​സലുകളുടെ മൂന്ന്​ പിൻകാമറകളാണ്​ ഫോണിൽ നൽകിയിരിക്കുന്നത്​. 24 മെഗാപിക്​സൽ ശേഷയുള്ളത്​ തന്നെയാണ്​ സെൽഫി കാമറയും. ഇന്ത്യൻ വിപണിയിൽ ഏകദേശം 30,000 രൂപയായിരിക്കും പുതിയ ഫോണി​​െൻറ വില.

Tags:    
News Summary - Samsung A7-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.