ഫാക്​ടറി ജീവനക്കാർക്ക്​ കാൻസർ ബാധിച്ചു; സാംസങ്​ ക്ഷമ ചോദിച്ചു

സിയോൾ: സാംസങ്​ ഇലക്​ട്രോണിക്​സി​​െൻറ ഫാക്​ടറികളിൽ പ്രവർത്തിച്ചതിനു ശേഷം കാൻസർ പിടിപ്പെട്ട ജോലിക്കാരോട്​ കമ്പനി ക്ഷമ ചോദിച്ചു. 10 വർഷത്തിലേറെ നീണ്ട തർക്കത്തിനൊടുവിലാണ്​ കമ്പനി ​കുറ്റസമ്മതം നടത്തിയത്​.

രോഗബാധ മൂലം ദുരിതമനുഭവിക്കുന്ന ജോലിക്കാരോടും കുടുംബാംഗങ്ങ​ളോടും ആത്​മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന്​ കമ്പനിയുടെ കോ പ്രസിഡൻറ്​ കിം കിനാം അറിയിച്ചു. അർധചാലക, എൽ.സി.ഡി ഫാക്​ടറികളിൽ ആവശ്യമായ ആരോഗ്യ സുരക്ഷ ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

സാംസങ്ങി​​െൻറ അർധചാലക- ഡിസ്​പ്ലേ ഫാക്​ടറികളിലെ 240 ജോലിക്കാർക്ക്​ ജോലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ ബാധിച്ചുവെന്നാണ്​ കണക്ക്​. ഇവരിൽ 80 പേർ മരിച്ചു. 16തരം കാൻസറുകൾ, ചില അപൂർവ രോഗങ്ങൾ, ഗർഭഛിദ്രം, ജോലിക്കാരുടെ മക്കൾക്ക്​ ജൻമനാ രോഗങ്ങൾ എന്നിവ ബാധിച്ചിരുന്നു. 1984 നും വളരെ പഴക്കമേറിയ പ്ലാൻറുകളിലായിരുന്നു ​തൊഴിലാളികൾ ജോലി എടുത്തിരുന്നതെന്നും ആരോപണമുണ്ട്​.

ഇരകളും കുടുംബാംഗങ്ങളും അനുഭവിച്ച അപമാനത്തിനും ദുരന്തത്തിനും ക്ഷമായാചനം മാത്രം പോരെ. പക്ഷേ, ഞങ്ങളത്​ സ്വീകരിക്കുന്നുവെന്ന്​ ഇരകളുടെ സംഘടയുടെ നേതാവ്​ അറിയിച്ചു.

Tags:    
News Summary - Samsung Electronics Says Sorry To Staff Who Got Cancer - ​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.