കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി സാംസങ് എ 10നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗാലക്സി എ 10ൻെ രണ്ട്- ജി.ബി റാം, 32 ജി.ബി സ്റ്റോറേജ് വേരിയൻറിന് 9499 രൂപയാണ് വില. 3-ജി.ബി റാം, 32 ജി.ബി സ്റ്റോറേജ് വേരിയൻറിന് 10,499 രൂപയും നൽകണം. കറുപ്പ്, നീല, പച്ച നിറങ്ങളിൽ ഫോൺ വിപണിയിലെത്തും.
ആൻഡ്രോഡ് പൈ അടിസ്ഥാനമാക്കിയാണ് ഗാലക്സി എ 10ൻെറ പ്രവർത്തനം. 6.2 ഇഞ്ച് എച്ച്.ഡി പ്ലസ് ഇൻഫിനിറ്റി ഡിസ്പ്ലേയാണ്. 720x1520 ആണ് പിക്സൽ റെസലൂഷൻ. 4,000 എം.എ.എച്ചാണ് ബാറ്ററി.
13 മെഗാപിക്സലിൻെറ പ്രധാന കാമറയും 2 മെഗാപിക്സലിൻെറ സെക്കൻഡറിയും കാമറയും ഫോണിന് പിന്നിൽ സാംസങ് നൽകിയിട്ടുണ്ട്. എട്ട് മെഗാപിക്സലിേൻറതാണ് മുൻ കാമറ. എതാണ്ട് എല്ലാ കണക്ടവിറ്റി ഫീച്ചറുകളേയും പിന്തുണക്കുന്ന ഫോണിൽ ഫിംഗർപ്രിൻറ് സെൻസറിൻെറ സുരക്ഷയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.