നാല് കാമറകളുമായി സാംസങ് എ9 ഇന്ത്യൻ വിപണിയിലെത്തി. നാല് പിൻകാമറകളുമായി വിപണിയിലെത്തുന്ന ആദ്യ ഫോണാണ് എ9. 24 മെഗപിക്സിേൻറതാണ് ഫോണിലെ പ്രധാന കാമറ. ഇതിനൊപ്പം ടെലിഫോേട്ടാ ലെൻസോട് കൂടി 10 മെഗാപിക്സൽ കാമറ, അൾട്ര വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8 മെഗാപിക്സൽ കാമറ, ഡെപ്ത് സെൻസറോട് 5 മെഗാപിക്സൽ കാമറ എന്നിവയും പിൻവശത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. 24 മെഗാപിക്സലിേൻറതാണ് മുൻ കാമറ.
6.3 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, ആൻഡ്രോയിഡ് ഒാറിയോ 8.0 സ്നാപ്ഡ്രാഗൺ 660 പ്രൊസസർ തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രത്യേകതകൾ. 6,8 ജി.ബി റാമുകളിൽ ഫോൺ ഇന്ത്യൻ വിപണിയിലെത്തും. 128 ജി.ബിയാണ് ഫോണിെൻറ ഇേൻറണൽ സ്റ്റോറേജ്. മെമ്മറി കാർഡ് ഉപയോഗിച്ച് ഇത് 512 ജി.ബി വെര വർധിപ്പിക്കാം. ബ്ലൂടുത്ത് v5.0, യു.എസ്.ബി ടൈപ്പ് സി, 3.5 എം.എം ഹെഡ്ഫോൺ ജാക്ക് തുടങ്ങിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി ഫേസ്അൺലോക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
6 ജി.ബി റാമുള്ള മോഡലിന് 36,990 രൂപയും എട്ട് ജി.ബി സ്റ്റോറേജുള്ള വേരിയൻറിന് 39,990 രൂപയുമായിരിക്കും വില. വൺപ്ലസ് 6, പോക്കോ തുടങ്ങിയ ഫോണുകൾക്കായിരിക്കും സാംസങ് എ 9 പ്രധാനമായും വെല്ലുവിളി ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.