സോൾ: ഫോേട്ടാഗ്രഫിക്ക് ഉൗന്നൽ നൽകി പുറത്തിറങ്ങുന്ന ചൈനീസ് ഫോണുകളുടെ ഭീഷണി മറികടക്കാനൊരുങ്ങി സാംസങ്. നാല് കാമറകളുള്ള ഫോൺ പുറത്തിറക്കിയാണ് ചൈനീസ് ഫോണുകളെ സാംസങ് വെല്ലുവിളിക്കുന്നത്. ഗാലക്സ് എ9നാണ് നാല് കാമറകളുമായി പുറത്തിറങ്ങുന്ന സാംസങ് ഫോൺ.
വെർട്ടിക്കലായുള്ള നാല് കാമറകളാണ് എ9െൻറ പ്രധാന പ്രത്യേകത. 24 മെഗാപിക്സലിെൻറ പ്രധാന കാമറയും 8,5,10 മെഗാപിക്സലുകളുടെ ഉപകാമറകളുമാണ് സാംസങ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ട് മെഗാപിക്സലിെൻറ കാമറക്ക് അൾട്രാ വൈഡ് സെൻസറും 5 മെഗാപിക്സലിെൻറ കാമറക്ക് ഡെപ്ത് സെൻസറുമാണ് നൽകിയിരിക്കുന്നത്. 10 മെഗാപിക്സലിെൻറ കാമറക്ക് ടെലിഫോേട്ടാ സെൻസറും നൽകിയിരിക്കുന്നു. 24 മെഗാപിക്സലിേൻറതാണ് സെൽഫി കാമറ.
ഫിംഗർപ്രിൻറ് സെൻസർ, ഫേസ് അൺലോക്ക്, 3800 എം.എ.എച്ച് ബാറ്ററി, ക്വിക്ക് ചാർജ് 2.0 ടെക്നോളജി, 6.3 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് അമലോഡഡ് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രൊസസർ, 8/6 ജി.ബി റാം, 128 ജി.ബി സ്റ്റോറേജ് എന്നിവയാണ് ഫോണിെൻറ മറ്റ് പ്രത്യേകതകൾ. സാംസങ്ങിെൻറ അസിസ്റ്റൻറ് സംവിധാനമായ ബിക്സ്ബി, സാംസങ് പേ, സാംസങ് ഹെൽത്ത് എന്നിവയെല്ലാം ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പടെ തെരഞ്ഞെടുത്ത വിപണികളിൽ നവംബർ മുതൽ ഫോൺ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.