മടക്കാവുന്ന ഫോൺ തുടക്കത്തിൽ തന്നെ പുറത്തിറക്കി ടെക് ലോകത്തെ ഞെട്ടിച്ച കമ്പനിയാണ് സാംസങ്. കഴിഞ്ഞ ഫെബ്ര ുവരിയിലായിരുന്നു സാംസങ്ങിൻെറ മടക്കാവുന്ന ഫോണായ ഗാലക്സി ഫോൾഡ് വിപണിയിലെത്തിയത്. ഏപ്രിലിൽ ഫോൺ ചില ഉപഭോക്താകൾക്ക് കൈമാറിയെങ്കിലും ഹാർഡ്വെയർ തകരാറുകൾ കണ്ടെത്തിയതോടെ വിപണിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു.
കൂടുതൽ സുരക്ഷാ സംവിധാനങ്ങളോട് കൂടി ഗാലക്സി ഫോൾഡ് വീണ്ടും വിപണിയിലെത്തിക്കുകയാണ് സാംസങ്. സെപ്റ്റംബറിലായിരിക്കും ഗാലക്സി ഫോൾഡിൻെറ രണ്ടാം വരവ്. ഫോണിന് സുരക്ഷ നൽകുന്ന പ്രത്യേക ലെയറിൻെറ നീളം പുതിയ ഫോണിൽ സാംസങ് വർധിപ്പിച്ചിട്ടുണ്ട്. പ്രൊട്ടക്ടീവ് കാപ്പുകളുടെ ദൃഢതയും കൂട്ടി. ഈ രീതിയിൽ ഫോണിന് അധിക സുരക്ഷ നൽകുന്ന ഘടകങ്ങളാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഏകദേശം 2000 ഡോളറായിരിക്കും സാംസങ് ഗാലക്സി ഫോൾഡിൻെറ വില എന്നായിരിക്കും സൂചനകൾ. ഇന്ത്യൻ വിപണിയിൽ ഫോൾഡ് എപ്പോൾ എത്തുമെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.