ദക്ഷിണകൊറിയൻ നിർമാതാക്കളായ സാംസങ് രണ്ട് പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എം 30 എസ്, എം.10 എസ് എ ന്നീ ഫോണുകളാണ് സാംസങ് ഉൽസവ സീസണ് മുന്നോടിയായി പുറത്തിറക്കിയത്. 6,000 എം.എ.എച്ച് ബാറ്ററിയും ട്രിപ്പിൾ കാമറ യുമാണ് എം 30 എസിൻെറ പ്രധാന സവിശേഷത. 10,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോണാണ് എം.10 എസ്
എം. 30 എസ്
6.4 ഇഞ്ച് ഇൻഫിനിറ്റി യു ഡിസ്പ്ലേ, 6000 എം.എ.എച്ച് ബാറ്ററി, ഒക്ടാ കോർ എക്സിനോസ് 9611 എസ്.ഒ.സി പ്രൊസസർ, 48,8,5 മെഗാപിക്സലിൻെറ ട്രിപ്പിൾ കാമറ, 16 മെഗാപിക്സൽ സെൽഫി കാമറ എന്നിവയാണ് ഫോണിൻെറ പ്രധാന സവിശേഷത. എം 30 എസിൻെറ 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് വേരിയൻറിന് 13,999 രൂപയും 6 ജി.ബി റാം 64 ജി.ബി വേരിയൻറിന് 16,999 രൂപയുമാണ് വില.
എം.10എസ്
6.4 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, എക്സിനോസ് 7884B പ്രൊസസർ. 4,000 എം.എ.എച്ച് ബാറ്ററി. 13 മെഗാപിക്സൽ, 5 മെഗാപിക്സലിൻെറ പിൻ കാമറകൾ. മുൻ വശത്ത് എട്ട് മെഗാപിക്സലിൻെറ സെൽഫി കാമറ എന്നിവയെല്ലാമാണ് സവിശേഷതകൾ.ഫോണിൻെറ 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ് വേരിയൻറിന് 8,999 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.