ഗാലക്​സി എസ്​ 10 സീരിസി​െൻറ ഇന്ത്യയിലെ വില പ്രഖ്യാപിച്ച്​ സാംസങ്​

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാലക്​സി എസ്​ 10 സീരിസിലെ ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ച്​ സാംസങ ്​. മാർച്ച്​ ആറിന്​ ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക്​ എത്തും. സാംസങ്ങി​​െൻറ വെബ്​സൈറ്റ്​ വഴിയും മറ്റ്​ പ്രമുഖ ഒാ ൺലൈൻ സൈറ്റുകൾ വഴിയും ഫോണി​​െൻറ പ്രീബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. മാർച്ച്​ അഞ്ച്​ വരെയാണ്​ ഫോണുകൾ പ്രീബുക്ക്​ ചെയ്യാൻ കഴിയുക. ഗാലക്​സി എസ്​ 10, എസ്​ 10 പ്ലസ്​, എസ്​ 10 എസ്​.ഇ എന്നീ ഫോണുകളാണ്​ സാംസങ്​ പുറത്തിറക്കിയത്​.

സാംസങ്​ ഗാലക്​സി എസ്​ 10​​െൻറ ഇന്ത്യയിലെ പ്രാരംഭവില 66,900 രൂപയാണ്​. 8 ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള വേരിയൻറിനാണ്​ 66,900 രൂപ വില വരിക. 8 ജി.ബി റാമും 512 ജി.ബി സ്​റ്റോറേജുമുള്ള വേരിയൻറിന്​ 84,900 രൂപ നൽകണം. എസ്​ 10 പ്ലസി​​െൻറ 8 ജി.ബി 128 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 73,900 രൂപയും 512 ജി.ബി വേരിയൻറിന്​ 91,900 രൂപയുമായിരിക്കും വില. 12 ജി.ബി റാമും 1 ടി.ബി സ്​റ്റോറേജുമുള്ള വേരിയൻറിന്​ 1,17,900 രൂപയും നൽകേണ്ടി വരും.

അതേസമയം, ടെക്​ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങി​​െൻറ മടക്കാവുന്ന ഫോണായ ഗാലക്​സി ഫോൾഡി​​െൻറ ഇന്ത്യയിലെ ലോഞ്ചിങ്​ സംബന്ധിച്ച്​ സാംസങ്​ റിപ്പോർട്ടുകളൊന്നും പുറത്ത്​ വിട്ടിട്ടില്ല.

Tags:    
News Summary - Samsung Galaxy S10, S10+, S10e Price in India Announced-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.