സ്​നാപ്​ഡ്രാഗൺ 865 എത്തുന്ന​ ആദ്യ ഫോണാകാൻ ഗാലക്​സി എസ്​ 11

സ്​നാപ്​ഡ്രാഗൺ 865 ചിപ്​സെറ്റി​​െൻറ കരുത്തിലെത്തുന്ന ആദ്യ ഫോണാകാൻ സാംസങ്​ ഗാലക്​സി എസ്​ 11. 2020 ഫെബ്രുവരിയിലാകും ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങുക. സ്​നാപ്​ഡ്രാഗൺ 855 താരതമ്യം ചെയ്യു​േമ്പാൾ 25 ശതമാനം വേഗത കൂടുതലുള്ള സി.പി.യു ഈ ചിപ്​സെറ്റി​​െൻറ പ്രത്യേകതയാണ്​. സി.പി.യുവി​​െൻറ ഊർജശേഷിയും 25 ശതമാനം കൂടുതലാണ്​​. 20 ശതമാനം മികച്ച ഗ്രാഫിക്​സും ചിപ്​സെറ്റ്​ നൽകും.

5ജിയെ പിന്തുണക്കുന്നതാണ്​ സ്​നാപ്​​്ഡ്രാഗൺ 865. 7.6 ജി.ബി.പി.എസാണ്​ പരമാവധി ഡൗൺലോഡിങ്ങ്​​ വേഗം. ഇതോടെ ഏത്​ ഹോം നെറ്റ്​വർക്കിനേക്കാളും വേഗതയുള്ളതായി മൊബൈലുകൾ ​മാറും. 200 മെഗാപിക്​സൽ വരെയുള്ള കാമറകൾ പിന്തുണക്കും.

8കെ വീഡിയോ 60 എഫ്​.പി.എസിൽ റെക്കോർഡ്​ ചെയ്യാനും 960എഫ്​.പി.എസിൽ സ്ലോ മോഷൻ വീഡിയോ എടുക്കാനും സാധിക്കും. 2 ജിഗാപിക്​സൽ വരെയുള്ള ചിത്രങ്ങൾ ഒരു സെക്കൻഡിൽ പ്രൊസസ്​ ചെയ്യാനും സ്​നാപ്​ഡ്രാഗൺ 865ന്​ ശേഷിയുണ്ട്​.

Tags:    
News Summary - Samsung Galaxy S11 will be the first to use Snapdragon 865 SoC-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.