ബാഴ്സിലോണ: ടെക് ലോകം ഇൗ വർഷം ഏെറ പ്രതീക്ഷയോടെ കാത്തിരുന്ന എസ് 9, എസ് 9 പ്ലസ് ഫോണുകൾ സാംസങ് അവതരിപ്പിച്ചു. ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് െഎഫോൺ എക്സിന് വെല്ലുവിളിയായേക്കാവുന്ന ഫോണുകൾ സാംസങ് പുറത്തിറക്കിയത്. ഫോണിെൻറ പ്രൊമോഷണൽ വിഡിയോ സാമുഹിക മാധ്യമങ്ങളിലുടെ ചോർന്നിരുന്നു.
5.8,6.2 ഇഞ്ച് ഡിസ്പ്ലേ സൈസുകളിലാവും സാംസങ്ങിെൻറ രണ്ട് ഫോണുകളും വിപണിയിലെത്തുക. ഒക്ടാകോർ ക്വാൽകോം 845 സ്നാപ്ഡ്രാഗൺ പ്രൊസസറാണ് ഫോണുകൾക്ക് കരുത്ത് പകരുന്നത്. എസ് 9ന് നാല് ജി.ബി റാമും എസ് 9 പ്ലസിന് 6 ജി.ബി റാമുമാണ് നൽകിയിരിക്കുന്നത്. 64, 128, 256 ജി.ബി സ്േറ്റാറേജ് വേരിയൻറുകൾ ഫോൺ വിപണിയിലെത്തും. 400 ജി.ബി വരെ സ്റ്റോറേജ് ദീർഘിപ്പിക്കാം.
എസ് 9ന് 12 മെഗാപിക്സിലിെൻറ ഡ്യൂവൽ പിക്സൽ കാമറയാണ് നൽകിയിരിക്കുന്നത്. എട്ട് മെഗാപിക്സിലിെൻറ മുൻ കാമറയും നൽകിയിരിക്കുന്നു. 3000 എം.എച്ച് ബാറ്ററിയാണ് ഗാലക്സി എസ് 9ന് ഉണ്ടാവുക. ടെലിഫോേട്ടാ, വൈഡ് ആംഗിൾ ലെൻസുകളോട് കൂടിയ 12 മെഗാപിക്സലിെൻറ ഇരട്ട പിൻ കാമറയും എട്ട് മെഗാപിക്സലിെൻറ മുൻ കാമറയുമാണ് എസ് 9 പ്ലസിന് ഉള്ളത്. ആപ്പിളിെൻറ അനിമോജിക്ക് സമാനമായി മുഖത്തിലെ ഭാവങ്ങൾക്കനുസരിച്ച് ത്രീ ഡി ഇമോജികൾ സൃഷ്ടിക്കാനുള്ള ഫീച്ചർ എ.ആർ ഇമോജി സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. 3500 എം.എച്ച് ബാറ്ററിയാണ് എസ് 9ൻ പ്ലസിന്.
4 ജി വോൾട്ട് കണക്ടിവിറ്റി, ഡെക്സ് സപ്പോർട്ട്, യു.എസ്.ബി ടൈപ്പ് സി പോർട്ട് വെള്ളവും പൊടിയും തടുക്കാനുള്ള ബോഡി തുടങ്ങിയ സംവിധാനങ്ങൾ സാംസങ് ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എസ് 9ന് 46,700 രൂപയും എസ് 9 പ്ലസിന് 55,000 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.