സാംസങ്​ ഫോണുകൾക്ക്​ 8000 രൂപ വരെ കുറവ്​

മുംബൈ: ക്രിസ്​മസിന്​ മുന്നോടിയായി സാംസങ്​ ഫോണുകൾക്ക്​ വൻ വിലക്കുറവ്​. പേടിഎമ്മുമായി സഹകരിച്ചാണ്​ സാംസങ് പുതിയ​ ഒാഫർ ലഭ്യമാക്കുന്നത്​. ഗാലക്​സി  എസ്​8,​ എസ്​ 8 പ്ലസ്​, നോട്ട്​ 8, സി 9 ​പ്രോ എന്നീ ഹാൻഡ്​സെറ്റുകളാണ്​ ഒാഫർ വിലയിൽ ലഭ്യമാകുക.

ഫോൺ ഒാഫറിൽ ലഭ്യമാവുന്നതിനായി സാംസങ്ങി​​െൻറ തെരഞ്ഞെടുത്ത ഒൗട്ടലെറ്റുകളിലെത്തി ഫോൺ വാങ്ങി പേടിഎം മാൾ ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്​താൽ മതിയാകും. ഡിസംബർ എട്ട്​ മുതൽ 15 വരെയാണ്​ ഒാഫറി​​െൻറ കാലാവധി.  

ക്യാഷ്​ബാക്ക്​ ഒാഫറിന്​ പുറമേ ക്രിസ്​മസിനോട്​ അനുബന്ധിച്ച്​ മറ്റ്​ നിരവധി ഒാഫറുകളും സാംസങ്​ നൽകുന്നുണ്ട്​. തെരഞ്ഞെടുത്ത ഗ്യാലക്​സി ഹാൻഡ്​സെറ്റുകൾക്ക്​ ക്യഷിഫൈയുടെ 40 ശതമാനം ബൈ ബാക്ക്​ ഒാഫറും സാംസങ്​ നൽകും. 

Tags:    
News Summary - Samsung Galaxy Smartphones With Upto Rs 8,000 Cashback Now Available on Paytm Mall-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.