ഏറെ നാളായി ടെക് ലോകത്ത് പറഞ്ഞ് കേട്ടിരുന്ന വാർത്തയായിരുന്നു സാംസങ് മടക്കാവുന്ന ഡിസ്പ്ലേയുള്ള ഫോൺ പുറത്തിറക്കുന്നു എന്നത്. എതാനും ദിവസങ്ങൾക്ക് മുമ്പ് ഫോണിെൻറ ടീസർ ചിത്രം പുറത്ത് വിട്ട് സാംസങ് ആരാധകരുടെ പ്രതീക്ഷ വീണ്ടും കൂട്ടി. അതിനിടെ ചൈനയിൽ നിന്നുള്ള കമ്പനി മടക്കാവുന്ന ഫോണുമായി ബന്ധപ്പെട്ട ഗവേഷത്തിൽ ഏറെ മുന്നോട്ട് പോയത് സാംസങ്ങിന് ചെറിയ തിരിച്ചടിയായി. പക്ഷേ, ഇപ്പോൾ സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽവെച്ച് മടക്കാവുന്ന ഫോൺ ഒൗദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്.
മടക്കാവുന്ന 7.3 ഇഞ്ച് സൂപ്പർ ആമലോഡഡ് ഡിസ്പ്ലേയാണ് ഫോണിൽ സാംസങ് നൽകിയിരിക്കുന്നത്. മടക്കിയാൽ ഡിസ്പ്ലേ വലിപ്പം 4.6 ഇഞ്ചായി ചുരുങ്ങും. പബ്ജി പോലുള്ള ഗെയിമുകൾ കളിക്കുന്നവർക്ക് അനുയോജ്യമാണ് വലിയ ഡിസ്പ്ലേ. ഗ്ലാസിന് പകരം പ്രത്യേക പോളിമർ ലെയറുമായാണ് സാംസങ്ങിെൻറ പുതിയ ഫോൺ വിപണിയിലെത്തുക. ഇൗ കവചം ഡിസ്പ്ലേയെ മടക്കുേമ്പാഴുണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കും.
മടക്കാവുന്ന ഡിസ്പ്ലേയുള്ള ഫോൺ എത്തുന്നതിന് മുന്നോടിയായി പുതിയ യൂസർ ഇൻറർഫേസും സാംസങ് അവതരിപ്പിക്കുന്നുണ്ട്. ടാബ്ലറ്റിലും മൊബൈലിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന കൂടുതൽ മികച്ച യുസർഇൻറർഫേസ് വികസിപ്പിക്കാനാണ് സാംസങ് ശ്രമം. ഇതിനായി ഗൂഗിളുമായി ചേർന്ന് പദ്ധതികൾ സാംസങ് ആവിഷ്കരിച്ച് കഴിഞ്ഞു. 2019ഒാടെ സാംസങ്ങിെൻറ മടക്കാവുന്ന ഫോൺ വിപണിയിലെത്തുമെന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.