മുംബൈ: ദക്ഷിണ കൊറിയൻ മൊബൈൽ കമ്പനിയായ സാംസങ് അവരുടെ മൊബൈൽ വാലറ്റായ സാംസങ്പേ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. 2017ൽ ആദ്യ പാദത്തിൽ ഇന്ത്യൻ വിപണിയിൽ വാലറ്റ് അവതരിപ്പിക്കാനാണ് സാംസങ് ലക്ഷ്യമിടുന്നത്. എന്നാൽ സ്മാർട്ട് ഫോണുകളിലെ ഉയർന്ന മോഡലുകളിൽ മാത്രമേ സാംസങ് പേ ലഭ്യമാവുകയുള്ളു. സ്മാര്‍ട്ട്‌ഫോണില്‍നിന്ന് പേയ്മെൻറ് ടെർമിനലിലെ കാര്‍ഡ് റീഡറിലേക്ക് മാഗ്നറ്റിക് സിഗ്നല്‍ അയയ്ക്കാന്‍ കഴിയുന്ന എംഎസ്ടി (മാഗ്നറ്റിക് സെക്യൂര്‍ ട്രാന്‍സ്മിഷന്‍) സംവിധാനവും സാംസങ്ങ് പേയിൽ ലഭ്യമാണ്.
ആദ്യ ഘട്ടത്തിൽ അമേരിക്കൻ സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ അമേരിക്കൻ എക്സ്പ്രസുമായി ചേർന്നാണ് സാംസങ് സേവനം അവതരിപ്പിക്കുക. വിസ, മാസ്റ്റർകാർഡ് പോലുള്ള കമ്പനികളുമായും സഹകരണത്തിന് സാംസങ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് വിസയുടെയും മാസ്റ്റർ കാർഡിെൻറയും ഡെബിറ്റ് കാർഡുകളാണ്.
ഗാലക്സി എസ്6, എസ്6 എഡ്ജ്,എസ്6 എഡ്ജ് പ്ലസ്, ഗാലക്സി എസ്7, എസ്7 എഡ്ജ്, ഗാലക്സി നോട്ട്5 എന്നീ സാംസങ്ങ് ഫോണുകളിലായിരിക്കും സാംസങ്ങ് പേ ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.