അടുത്ത മാസത്തോടെ ഗാലക്സി എസ് 20 ഫോണുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സാംസങ്. മൂന്ന് ഫോണുകളെങ്കിലും അടുത്ത മാസം സാംസങ്ങിേൻറതായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ആപ്പിൾ ഐഫോണിന് വെല്ലുവിള ിയാകാൻ പുതിയ ഫീച്ചറിെൻറ പരീക്ഷണഘട്ടത്തിലാണ് സാംസങ് എന്നാണ് റിപ്പോർട്ടുകൾ.
ആപ്പിൾ എയർഡ്രോപ്പിന് ബദലായി ക്വിക് ഷെയർ എന്ന സംവിധാനം അവതരിപ്പിക്കാനാണ് സാംസങ്ങിെൻറ ശ്രമം. ഗാല്ക്സി ഫോണുകൾക്കിടയിൽ ഫയൽ ട്രാൻസ്ഫർ ചെയ്യാനായാണ് പുതിയ സംവിധാനം സാംസങ് വികസിപ്പിക്കുന്നത്.
അടുത്തുള്ള ഡിവൈസുകളിലേക്ക് ചിത്രം, വിഡിയോ, ഡോക്യുമെൻറുകൾ എന്നിവയാണ് അയക്കാൻ സാധിക്കുക. മൊബൈൽ ഫോണിലെ കോൺടാക്ടുകൾക്കോ അല്ലെങ്കിൽ അടുത്തുള്ള എല്ലാ ഡിവൈസുകൾക്കോ പുതിയ സംവിധാനം വഴി ഫയൽ ട്രാൻസ്ഫർ നടത്താൻ സാധിക്കും.
എയർഡ്രോപിൽ നിന്ന് ചില വ്യത്യാസങ്ങൾ ക്വിക് ഷെയറിനുണ്ടാവും. അവശ്യഘട്ടങ്ങളിൽ ക്വിക് ഷെയർ സാംസങ് ക്ലൗഡിലേക്ക് ഫയലുകൾ അപ്ലോഡ് ചെയ്യും. ഒരു ദിവസം ഒരു ജി.ബി മുതൽ രണ്ട് ജി.ബി വരെ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.