അറ്റ്ലാൻറ: റേഡിയോ പ്രക്ഷേപണ രംഗത്ത് ജോലിചെയ്യുന്നവരുടെ പ്രധാന ആയുധം അവരുടെ ശബ്ദമാണ്. എന്നാൽ, ഇൗ മേഖലയിലെ മിക്ക ആളുകളും നേരിടുന്ന പ്രധാന വെല്ലുവിളി കാലക്രമേണ അവരുടെ ശബ്ദം നഷ്ടപ്പെട്ടുപോകുന്നു എന്നതാണ്. എന്നാൽ ഇത്തരത്തിൽ വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ട തെൻറ ശബ്ദം സാേങ്കതികവിദ്യയുടെ സഹായത്താൽ തിരിച്ചുപിടിച്ചിരിക്കുകയാണ് ജാമി ഡുപ്രീ.
തെൻറ ജീവിതത്തിെൻറ സമസ്ത മേഖലകളെയും ബാധിച്ച പ്രശ്നം പരിഹരിക്കാൻ കാർഡുകളിൽ എഴുതി ആശയവിനിമയം നടത്താൻ അദ്ദേഹം ശ്രമിച്ചു. എന്നിരുന്നാലും അതത്ര വിജയമായില്ല. തുടർന്നാണ് സെറി പ്രോക് എന്ന സ്കോട്ടിഷ് കമ്പനി അദ്ദേഹത്തിെൻറ എഴുത്ത് സോഫ്റ്റ്വെയറിെൻറ സഹായത്തോട ശബ്ദമായി മാറ്റുന്ന സാേങ്കതിക വിദ്യ വികസിപ്പിച്ചത്. വർഷങ്ങൾക്കു മുമ്പ് െറക്കോഡ് ചെയ്യപ്പെട്ട ഡുപ്രിയുടെ ശബ്ദശകലങ്ങൾ ഉപയോഗിച്ചാണ് അതിനു സമാനമായ ശബ്ദം വികസിപ്പിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.