കാലിഫോർണിയ: ടെക് ലോകത്തെ അധികായരിൽ ഒരാളാണ് ആപ്പിൾ മേധാവിയായിരുന്ന സ്റ്റീവ് േജാബ്സ്. മരണശേഷവും അദ്ദേഹവും ആപ്പിളും ടെക്കികൾക്കൊരു പാഠപുസ്തകമാണ്. ഇപ്പോൾ ഫേസ്ബുക്കിലെ വിവരചോർച്ച വിവാദത്തിൽ ടെക് ലോകം ആടിയുലയുേമ്പാഴും ചർച്ചയാവുന്നത് സ്റ്റീവിെൻറ വാക്കുകൾ തന്നെയാണ്. 2010ൽ ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിനെ ഉൾപ്പടെ കേൾവിക്കാരനാക്കി സ്റ്റീവ് ജോബ്സ് വ്യക്തികളുടെ സ്വകാര്യതക്ക് ഡിജിറ്റിൽ കമ്പനികൾ നൽകേണ്ട പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ വിഡിയോയാണ് ചർച്ച വിഷയം.
ഗൂഗ്ൾ അമേരിക്കൻ പൗരൻമാരുടെ ഡാറ്റ ചോർത്തിെയന്ന ആരോപണം നേരിടുേമ്പാഴാണ് ഒരു അഭിമുഖത്തിൽ സ്വകാര്യതയെ കുറിച്ച് ചില നിർണായക കാര്യങ്ങൾ സ്റ്റീവ് ജോബ്സ് പങ്കുവെച്ചത്. ഗുഗ്ളിനെ മുൻനിർത്തി സിലിക്കൺ വാലിയിലെ എല്ലാ കമ്പനികളും ഒരുപോലെ ആണെന്ന് കരുതരുതെന്ന് സ്റ്റീവ് പറഞ്ഞു. സ്വകാര്യതയിൽ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ആപ്പിൾ വെച്ചുപുലർത്തുന്നത്. ഉദാഹരണമായി ഫോണുകളുടെ ലോക്കേഷൻ ഡാറ്റയെ കുറിച്ച് ആപ്പിളിന് ആശങ്കയുണ്ടെന്ന് സ്റ്റീവ് അന്ന് പറഞ്ഞിരുന്നു.
ഒരു 14കാരിയുടെ ലോക്കേഷൻ ഡാറ്റ ആർക്കെങ്കിലും ലഭ്യമാവുകയാണെങ്കിൽ അത് ചിലപ്പോൾ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് ഏതെങ്കിലും ആപുകളോ വെബ്സൈറ്റുകളോ ആപ്പിൾ ഉപഭോക്താക്കളുടെ ലോക്കേഷൻ ചോദിക്കുകയാണെങ്കിൽ ചോദിക്കുന്നവർ ചെയ്തില്ലെങ്കിലും ആപ്പിൾ ഉപഭോക്താക്കളെ അത് അറിയിക്കും. അവരുടെ കൂടി സമ്മതപ്രകാരം മാത്രമേ ആപ്പിൾ ഉപേയാക്താക്കളുടെ ലോക്കേഷൻ നൽകുകയുള്ളു. എന്തും ഉപയോക്താക്കളുടെ അനുവാദത്തോടെ മാത്രം ചെയ്യുക എന്നതാണ് ആപ്പിളിെൻറ രീതി. നിരന്തരമായി ഉപഭോക്താക്കളോട് ആപ്പിൾ ചോദ്യങ്ങൾ ചോദിക്കും. അവരുടെ സുരക്ഷക്കായി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഇത് ചെയ്യുമെന്നും സ്റ്റീവ് ജോബ്സ് അന്ന് വ്യക്തമാക്കിയിരുന്നു. കരഘോഷത്തോടെയാണ് സ്റ്റീവിെൻറ വാക്കുകളെ ടെക് ലോകം ശ്രവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.