തിരുവനന്തപുരം: െഎ.ടി വികസനത്തിന് ഉൗർജിത നപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ കഴിഞ്ഞ സാമ്പത്തികവർഷം ടെക്നോപാർക്കിൽനിന്നുള്ള െഎ.ടി കയറ്റുമതിയിൽ ഇടിവുണ്ടായതായി കണക്കുകൾ. സർക്കാറിെൻറ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2015-16ൽ 6250 കോടിയുടെ കയറ്റുമതിയാണ് നടന്നത്. 2016-17ലെത്തിയപ്പോൾ ഇത് 5000 കോടിയായി താഴുകയായിരുന്നു. നാലുവർഷങ്ങളായി കയറ്റുമതിയിൽ തുടർച്ചയായ കുതിച്ചുചാട്ടം രേഖപ്പെടുത്തിയ ശേഷമാണ് പെെട്ടന്നുള്ള ഇൗ ചുവടുപിഴയ്ക്കൽ. അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലവും തുടർന്നുണ്ടായ നയവ്യതിയാനങ്ങളും വലിയ അളവിൽ സോഫ്റ്റ്വെയർ കയറ്റുമതിയെ ബാധിച്ചതായാണ് വിലയിരുത്തൽ. കമ്പനികളുടെ എണ്ണത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ട്. 2012-13ൽ 285 കമ്പനികളാണുണ്ടായിരുന്നതെങ്കിൽ 2015-16ൽ ഇത് 390 ആയി. എന്നാൽ, ഇക്കഴിഞ്ഞ സാമ്പത്തികവർഷം കമ്പനികളുടെ എണ്ണം 370 ആയി താഴുകയായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിെൻറ ഐ.ടി വ്യവസായ മേഖല വികസനത്തിെൻറ മുഖവും സൂചകവുമായി ടെക്േനാപാർക്കിനെ പരിഗണിക്കുേമ്പാഴാണ് കണക്കിലെ ഇൗ കുറവുകൾ ആശങ്കക്കിടയാക്കുന്നത്. സംസ്ഥാനത്തിനും പുറത്തും വിദേശത്തുമുള്ള െഎ.ടി കമ്പനികളെ ഇങ്ങോേട്ടക്കാകർഷിക്കുന്നതിനുള്ള നടപടി ഒരുഭാഗത്ത് സജീവമായി തുടരുേമ്പാൾ വിശേഷിച്ചും. കേരളത്തിെൻറ െഎ.ടി അടിസ്ഥാന സൗകര്യങ്ങളുടെ മാർക്കറ്റിങ്ങിനായി മുഖ്യമന്ത്രിയുടെ ഒാഫിസ് കേന്ദ്രീകരിച്ച് മാത്രം മൂന്ന് പ്രഫഷനലുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ടെക്നോപാർക്കിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. 2015-16ൽ 51,865 പേർ ഇവിടെ ജോലി നോക്കിയിരുന്നുവെങ്കിൽ 2016-17ൽ ഇത് 52,746 ആയി വർധിച്ചിട്ടുണ്ട്. െഎ.ടി പാർക്കുകളിൽ സ്വകാര്യ സംരംഭകർക്ക് (കോ ഡെവലപേഴ്സ്) നിശ്ചിത ചതുരശ്രയടി സ്ഥലമനുവദിക്കുകയും ഇവർ അടിസ്ഥാന സൗകര്യമൊരുക്കി കമ്പനികൾക്ക് കൈമാറുകയും ചെയ്യുന്ന സംവിധാനത്തിനും സംസ്ഥാനത്ത് തുടക്കംകുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.