ന്യൂയോർക്: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങളും വെൻറിലേറ്ററുകളും ലഭ്യമല് ലാത്ത സാഹചര്യം ലോകരാജ്യങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്. വമ്പൻ കമ്പനികൾ ആശുപത്രികൾക്ക് വെൻറിലേറ്ററുകൾ നിർമ ിച്ചു നൽകുകയും വാങ്ങാൻ പണം നൽകുകയും ചെയ്ത വാർത്തകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ ഇ ലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ല ഒരുപടി മുന്നിൽ പോയിരിക്കുകയാണ്.
ആശുപത്രികൾക്കായി വെൻറിലേറ്റർ നി ർമിക്കുന്നതിന് ടെസ്ല അവരുടെ എഞ്ചിനീയറിങ്ങ് ടീമിനെ വിട്ടുനൽകിയതും ടെസ്ല തലവൻ ഇലോൺ മസ്ക് 1000 വെൻറിലേറ്റ റുകൾ കാലിഫോർണിയയിലെ ആശുപത്രികൾക്ക് സംഭാവന നൽകിയതും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവസാനമായി ഇലോൺ മസ്ക് ചെയ്യാൻ പോകുന്നത്, ടെസ്ലയുടെ മോഡൽ 3 എന്ന കാറിെൻറ പാർട്സ് ഉപയോഗിച്ചുള്ള വെൻറിലേറ്റർ നിർമ്മാണമാണ്.
ടെസ്ലയുടെ ഒൗദ്യോഗിക യൂട്യൂബ് ചാനലിൽ അവരുടെ മൂന്ന് എഞ്ചിനീയർമാർ കാറിെൻറ പാർട്സ് ഉപയോഗിച്ച് എങ്ങനെയാണ് വെൻറിലേറ്റർ നിർമിക്കുന്നതെന്ന് വിശദീകരിക്കുന്നുണ്ട്.
ആദ്യം വെൻറിലേറ്ററിെൻറ മാതൃക കാണിച്ചു തരുന്ന എഞ്ചിനീയർമാർ പിന്നാലെ കാർ പാർട്സ് ഉപയോഗിച്ച് അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും പറഞ്ഞുതരുന്നു. കാറിെൻറ എയർ സസ്പെൻഷൻ ടാങ്കാണ് ഹോസ്പിറ്റർ ഗ്രേഡ് എയർ സപ്ലേയിൽ നിന്നുള്ള വായുവിെൻറ മിക്സിങ് ചേമ്പറായി ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ചാണ് വെൻറിലേറ്ററിനുള്ളിലെ പ്രധാന പ്രവർത്തനം നടക്കുന്നത്.
വെൻറിലേറ്ററിെൻറ മാതൃക കാണിച്ചതിന് ശേഷം ടെസ്ല മോഡൽ 3 കാർ പാർട്സ് ഉപയോഗിച്ച് നിർമിച്ച വെൻറിലേറ്ററും അവർ പ്രദർശിപ്പിച്ചു. ടെസ്ല കാറിനകത്തെ പ്രശസ്തമായ വലിയ ടച്ച് സ്ക്രീൻ ഡിസ്പ്ലേയിലൂടെ രോഗിയുടെ ശ്വാസകോശത്തിലൂടെ കടന്നുപോകുന്ന വായുവിെൻറ തരംഗരൂപങ്ങളും മർദ്ദവും കാണാൻ സാധിക്കുന്ന വിധത്തിലാണ് നിർമാണം. വെൻറിലേറ്ററിെൻറ പല പ്രവർത്തനങ്ങൾക്കും കാറിെൻറ പാർട്സ് തന്നെയാണ് ടെസ്ല ഉപയോഗിച്ചിരിക്കുന്നത്.
ഇൗ സാഹചര്യത്തിൽ അത് മാത്രമേ ആശ്രയിക്കാൻ നിവർത്തിയുള്ളൂ എന്നാണ് കാർ പാർട്സ് ഉപയോഗിച്ച് വെൻറിലേറ്റർ നിർമിച്ചതിന് കാരണമായി എഞ്ചിനീയർമാർ പറയുന്നത്. വളരെ ശ്രദ്ധാപൂർവ്വം നിർമിച്ച വെൻറിലേറ്റുകൾ ‘റെഡി ടു യൂസ്’ ആണെന്നും അവർ ഉറപ്പുനൽകുന്നു. എന്തായാലും ടെസ്ലയുടെ പ്രവർത്തിക്ക് വലിയ കയ്യടിയാണ് കോവിഡ് ഭീതിയൊഴിയാതെ നിൽക്കുന്ന അമേരിക്കയിൽ നിന്നും ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.