ടിക് ടോക് ഉടമസ്ഥരായ ബൈറ്റ്ഡാൻസ് സ്മാർട്ട്ഫോൺ നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബൈറ്റ്ഡ ാൻസിൻെറ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്തായിരിക്കും ഫോൺ പുറത്തിറങ്ങുക. ജനപ്രിയ ആപായ ടിക് ടോകും ഇതിൽ ഉൾപ്പെടു ന്നു.
ടിക് ടോകിനൊപ്പം കമ്പനിയുടെ മെസേജിങ് ആപ്ലിക്കേഷനായ ഫ്ലിപ്ചാറ്റ്, ന്യൂസ് റിപബ്ലിക്, ടോപ് ബ സ് എന്നീ ആപ്പുകളും ഫോണിൽ നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കും. ഇതിന് പുറമേ ആപ്പിൾ മ്യൂസിക്കിനോട് മൽസരിക്കാൻ ടികോ ടോക് പാട്ടുകൾക്കായി പുതിയ ആപ് പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
നേരത്തെ ഫേസ്ബുക്ക്, ആമസോൺ പോലുള്ള കമ്പനികളും സ്മാർട്ട്ഫോണുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, വിൽപന കുറഞ്ഞത് മൂലം ഇരു കമ്പനികളും ഫോൺ വിപണിയിൽ നിന്നും പിൻവലിക്കുകയായിരുന്നു. ആഗോള വിപണിയിൽ പുറത്തിറങ്ങുന്നതിന് ഒപ്പം തന്നെ ഇന്ത്യൻ വിപണിയിലും കമ്പനിയുടെ ഫോൺ എത്തുമെന്നാണ് പ്രതീക്ഷ. ടികോ ടോക്കിൻെറ പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.