സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക് നിരോധിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. മദ്രാസ് ഹൈകോടതി ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രസർക്കാറിന് നിർദേശം നൽകിയിതിന് പിന്നാലെയാണ് നീക്കം. ആപ്പിൾ, ഗൂഗിൾ തുടങ്ങി ടെക് ഭീമൻമാരോട് അവരുടെ സ്റ്റോറുകളിൽ നിന്ന് ടിക് ടോക് പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതിന് പിന്നാലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് പിൻവലിച്ചു.
ഗുണനിലവാരം പാലിക്കുന്നതിൽ പിന്നാക്കം പോയതാണ് ടിക് ടോക്കിൻെറ തിരിച്ചടിക്കുള്ള പ്രധാന കാരണം. ഇതിനൊപ്പം ടിക് ടോക് ആസക്തി സൃഷ്ടിക്കുന്നതാണെന്ന വിമർശനവും ഉയർന്നിരുന്നു. ഇതോടെയാണ് ആപിന് പൂട്ടിടണമെന്ന് മദ്രാസ് ഹൈകോടതി നിർദേശിച്ചത്.
ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോകിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ആപ്പിലുടെ അശ്ലീല ദൃശ്യങ്ങൾ ഉൾപ്പടെ പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പുറമേ ആപ്പ് ദുരുപയോഗം ചെയ്ത വാർത്തകളും പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.